കട്ട ലിപ്‌ലോക്കുമായി ജീത്തുജോസഫ്‌ന്റെ ദ ബോഡി!! മലയാളത്തിലും തമിഴിലും ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ജീത്തു ജോസഫ് ബോളിവുഡില്‍; ഇത് കസറും

മലയാളത്തില്‍ ത്രില്ലര്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജീത്തു ജോസഫ്. മലയാളത്തിലും തമിഴിലും ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ജീത്തു ജോസഫ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ജീത്തു ജോസഫ് ആദ്യമായി ബോളിവുഡില്‍ സംവിധാനം ചെയ്യുന്ന ചിത്രാണ് ദ് ബോഡി. സിനിമയുടെ ട്രെയിലര്‍ എത്തി. ഋഷി കപൂര്‍, ഇമ്രാന്‍ ഹാഷ്മി, ശോഭിത ദുലിപാല, വേദിക എന്നിവരാണ് പ്രധാനതാരങ്ങള്‍. കാണാതെ പോകുന്ന ഒരു മൃതദേഹത്തെ ചുറ്റിപ്പറ്റിയാണ് കഥ. വയാകോം 18 സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഡിസംബര്‍ 13ന് പ്രദര്‍ശനത്തിന് എത്തും. 2012 ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം ദ ബോഡിയുടെ റീമേക്കാണിത്. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് എന്ന് വിശേപ്പിക്കാവുന്ന ദൃശ്യത്തിന്റെ സംവിധായകന്‍ കൂടിയായ ജീത്തു ജോസഫ്, ചിത്രത്തിന്റെ തമിഴ് റിമേക്ക് പാപനാശം എന്ന പേരില്‍ സംവിധാനം ചെയ്തിരുന്നു. ഇതിന്റെ ഹിന്ദി പതിപ്പും പുറത്തിറങ്ങിയെങ്കിലും ദ ബോഡിയിലൂടെയാണ് ജീത്തു ജോസഫ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.
https://www.facebook.com/Malayalivartha


























