ട്രെയിനര്‍ അടുത്ത സുഹൃത്ത് ആയാല്‍ ഇതാണ് ഗുണം; ഫിറ്റ്‌നസ് നിലനിര്‍ത്താൻ കൈക്കുഞ്ഞുമായി ശിവദ ജിമ്മിൽ എത്തിയപ്പോൾ.. വീഡിയോ വൈറൽ

ഓണത്തിന് ആരാധകര്‍ക്ക് സര്‍പ്രൈസ് ആയിട്ടാണ് താനൊരു അമ്മയായ കാര്യം സു സു സുധി വാത്മീകം എന്ന ജയസൂര്യ ചിത്രത്തിലെ നായിക ശിവദ പറയുന്നത്. നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു ശിവദയ്ക്കാരു കുഞ്ഞ് പിറക്കുന്നത്. വിവാഹ ശേഷവും സിനിമയിൽ സജീവമായിരുന്ന താരം ആദ്യത്തെ കൺമണിയുടെ വരവോടെയാണ് അഭിനയ ജീവിതത്തിൽ ചെറിയ ഇടവേള എടുത്തത്. വീണ്ടും സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി പ്രസവശേഷം നഷ്ടപ്പെട്ട സൗന്ദര്യം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോൾ.
ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിന് വേണ്ടി കഠിനമായ വ്യായമങ്ങളാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. വര്‍ക്കൗട്ട് ചെയ്യുന്ന ഏറ്റവും പുതിയ വീഡിയോ സോഷ്യല്‍ മീഡിയ പേജിലൂടെ ശിവദ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. രസകരമായ കാര്യം ഇത്തവണ ജിമ്മില്‍ ശിവദയുടെ കുഞ്ഞും ഉണ്ടെന്നുള്ളതായിരുന്നു. ജിമ്മിലെ ട്രെയിനര്‍ ആണ് കുഞ്ഞിനെ കൈയില്‍ പിടിച്ചിരിക്കുന്നത്. ട്രെയിനര്‍ അടുത്ത സുഹൃത്ത് ആയാല്‍ ഇതാണ് ഗുണമെന്ന് കുറിച്ചാണ് ശിവദ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























