ആ ബന്ധം ശക്തം; പക്ഷെ... യുവരാജുമായുള്ള ബന്ധം തുറന്നു പറഞ്ഞ് പ്രീതി സിന്റ

ക്രിക്കറ്റ് താരം യുവരാജ് സിംഗുമായ് അടുത്ത ബന്ധമാണുള്ളതെന്ന് പ്രീതി സിന്റ. എന്നാല്‍ ആ ബന്ധം സുഹൃത്തെന്ന നിലയില്‍ മാത്രമാണ്. യുവരാജ് സിങ്ങുമായി ഒരിക്കലും സൗഹൃദത്തിനപ്പുറമുള്ള അടുപ്പമുണ്ടായിട്ടില്ലെന്നും അങ്ങനെ ഒരു ബന്ധം ഉദ്ദേശിച്ചിട്ടില്ലെന്നും പ്രീതി സിന്റ ട്വിറ്ററില്‍ കുറിച്ചു. ഇത്തരത്തിലുള്ള വാര്‍ത്ത പല തവണ നിഷേധിച്ചിട്ടുള്ളതാണെന്നും യുവരാജ് സിങ്ങുമായി അടുപ്പമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നത് ഇനിയെങ്കിലും ഒഴിവാക്കണമെന്നും പ്രീതി സിന്റ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഒരു രാജ്യാന്തര മാധ്യമത്തില്‍ ഇരുവരെയും ബന്ധപ്പെടുത്തി വാര്‍ത്ത വന്നതോടെയാണ് പ്രതികരണവുമായി പ്രീതി സിന്റ രംഗത്തെത്തിയത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ സീസണ്‍ മുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതാണ് പ്രീതി സിന്റ, യുവരാജ് സിങ് പ്രണയം. പ്രീതി സിന്റ ഉടമയായ ക്രിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമില്‍ അംഗമായിരുന്ന കാലയളവില്‍ ഇരുവരും അടുത്തിടപഴകുന്നതിന്റെയും പരസ്പരം ആലിംഗനം ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നത് സംശയങ്ങള്‍ക്ക് ബലമേകുന്നതായിരുന്നു. ഇതിനിടെ കാമുകന്‍ നെസ് വാഡിയയുമായി പ്രീതി സിന്റ പിരിഞ്ഞതും സംശയങ്ങള്‍ക്ക് ആക്കം കൂട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha