Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

ഷെയിന്റെ സിനിമകള്‍ ഉപേക്ഷിച്ച് നിര്‍മാതാക്കള്‍... കുര്‍ബാനി, വെയില്‍ എന്നീ സിനിമകള്‍ മുടങ്ങിയതിന്റെ നഷ്ടം ഷെയിന്‍ നികത്തണം; ഷെയിനുമായി ഒരു ചിത്രത്തിലും സഹകരിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍

28 NOVEMBER 2019 06:45 PM IST
മലയാളി വാര്‍ത്ത

കുര്‍ബാനി, വെയില്‍ എന്നീ സിനിമകള്‍ മുടങ്ങിയതിന്റെ നഷ്ടം ഷെയിന്‍ നിഗം നികത്തണമെന്ന് നിര്‍മ്മാതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മുടങ്ങിയ സിനിമകളുടെ നഷ്ടം നികത്തുന്നതു വരെ ഷെയിനുമായി ഒരു ചിത്രത്തിലും സഹകരിക്കില്ലെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. രണ്ട് സിനിമകള്‍ക്കും കൂടി ഏഴുകോടിയോളം രൂപയാണ് നഷ്ടം ഉണ്ടായിരിക്കുന്നത്. ഈ സിനിമകളുടെ നിര്‍മ്മാണം ഇവിടെ വച്ച് നിര്‍ത്തിവെക്കുകയാണെന്നും നിര്‍മ്മാതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ഇതരഭാഷാ സംഘടനകളെയും ഇക്കാര്യങ്ങള്‍ അറിയിക്കുമെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.സൂപ്പര്‍ സ്റ്റാറുകളില്‍ നിന്നും പോലും ഉണ്ടാകാത്ത പെരുമാറ്റമാണ് ഷെയിന്റെ ഭാഗത്തു നിന്നും നേരിടേണ്ടി വന്നിരിക്കുന്നത്. ഷെയിനെ കുറിച്ച് പല ലൊക്കേഷനുകളില്‍ നിന്നും പരാതിക്കൂമ്ബാരമാണെന്നും നിര്‍മ്മാതാക്കള്‍ ആരോപിക്കുന്നു.

മലയാള സിനിമയില്‍ ചെറുപ്പക്കാരായ ചില അഭിനേതാക്കള്‍ക്കിടയില്‍ എല്‍.എസ്.ഡി ഉള്‍പ്പെടെയുള്ള വന്‍ ലഹരി മരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്നും ഇതിനെതിരെ എന്തുകൊണ്ടാണ് പോലീസ് നടപടികള്‍ സ്വീകരിക്കാത്തതെന്നും നിര്‍മ്മാതാക്കള്‍ ചോദിക്കുന്നു. ലൊക്കേഷനില്‍ ലഹരി മരുന്ന് പരിശോധന നടത്തണമെന്നും കാരവാനുകളില്‍ ഉള്‍പ്പെടെ പരിശോധന നടത്തണമെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.
ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടും സിനിമയുമായി സഹകരിക്കുന്ന ഒരു നീക്കവും ഷെയിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. അഭിനയിക്കാന്‍ മൂഡായില്ല, പ്രകൃതി അനുവദിക്കുന്നില്ല തുടങ്ങിയ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞുകൊണ്ട് ലൊക്കേഷനില്‍ നിന്നും ബൈക്കും എടുത്ത് പോകുന്ന ഷെയിന്‍ പിന്നീട് മൊബൈല്‍ ഫോണ്‍ ഫോണ്‍ പോലും എടുക്കാറില്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു. ഇക്കാര്യം ഷെയിന്റെ അമ്മയെ അറിയിക്കുകയും ഒരു ദിവസം അമ്മ കൂടി ലൊക്കേഷനില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിറ്റേന്ന് ലൊക്കേഷനില്‍ നിന്നും പോയ ഷെയിനുമായി രണ്ടു ദിവസത്തോളം ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (19 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (45 minutes ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (4 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends