ഞങ്ങളുടെ മുഖത്ത് 10 കിലോ മേക്കപ്പ് ഉണ്ട്, കാരണം മേക്കപ്പ് ഒരു കലയാണ്... ഞങ്ങളുടെ മുഖത്തേക്ക് അടിക്കാന്‍ സാധ്യതയുള്ള എല്ലാ മേക്കപ്പ് ഉല്‍പ്പന്നങ്ങളും ഞങ്ങള്‍ പരീക്ഷിച്ചു; അടുത്ത തവണ അപ്പെക്സ് അള്‍ട്ടിമ ഷോപ്പില്‍; സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പേളി മാണി

സുഹൃത്തുക്കളെ കണ്ടുമുട്ടിയതിനെക്കുറിച്ചും അവര്‍ക്കൊപ്പം ഷോപ്പിംഗിന് പോയതിനെക്കുറിച്ചുമൊക്കെയുള്ള സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേളി മാണി. അതീവ സന്തോഷത്തോടെ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും പേളി പോസ്റ്റ് ചെയ്തിരുന്നു. ഞങ്ങളുടെ മുഖത്ത് 10 കിലോ മേക്കപ്പ് ഉണ്ട്, കാരണം മേക്കപ്പ് ഒരു കലയാണ് മാത്രമല്ല ഇത് ഞങ്ങളുടെ വല്ലപ്പോഴുമുള്ള മേക്കപ്പ് ഷോപ്പിംഗ് ദിവസമായിരുന്നു. ഞങ്ങളുടെ മുഖത്തേക്ക് അടിക്കാന്‍ സാധ്യതയുള്ള എല്ലാ മേക്കപ്പ് ഉല്‍പ്പന്നങ്ങളും ഞങ്ങള്‍ പരീക്ഷിച്ചുവെന്നും പേളി കുറിച്ചിട്ടുണ്ട്. അടുത്ത തവണ അപ്പെക്സ് അള്‍ട്ടിമ ഷോപ്പില്‍ പോവാമോയെന്നായിരുന്നു ഒരാളുടെ ചോദ്യം. അടുത്ത തവണ മെന്‍റല്‍ ഹോസ്പിറ്റലില്‍ പോവാനാണ് പ്ലാനെന്നും നിങ്ങള്‍ക്കും ഈ ഉപദേശം തരുന്നുവെന്നുമായിരുന്നു പേളിയുടെ മറുപടി.
https://www.facebook.com/Malayalivartha


























