Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

കുറേക്കാലം വിനയനെ ഇവര്‍ വിലക്കി, എന്നിട്ട് എന്ത് സംഭവിച്ചു? ഷെയ്ന്‍ സിനിമയില്‍ തിരിച്ചെത്തിയാല്‍ ഇപ്പോഴത്തെ നിര്‍മ്മാതാക്കളുടെ അസോസിയേഷനിലെ നേതാക്കള്‍ തല മുണ്ഡനം ചെയ്യാന്‍ തയ്യാറുണ്ടോ? മറിച്ച് സംഭവിച്ചാൽ കൊച്ചി നഗരത്തിലൂടെ തല മുണ്ഡനം ചെയ്തുനടക്കാൻ ഞാൻ തയ്യാറാണ്- സംവിധായകന്‍ ബൈജു കൊട്ടാരക്കര

29 NOVEMBER 2019 03:08 PM IST
മലയാളി വാര്‍ത്ത

വെയില്‍, കുര്‍ബാനി എന്നീ സിനിമകളുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെത്തുടര്‍ന്ന് നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നടന്‍ ഷെയ്ന്‍ നിഗത്തിന് ഏർപ്പെടുത്തിയ കർശന വിലക്കിനെ രൂക്ഷമായി വിമർശിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഷെയിനെ മലയാള സിനിമയില്‍ നിന്ന് വിലക്കാന്‍ നിര്‍മ്മാതാക്കളുടെ അസോസിയേഷന് എന്ത് അധികാരമാണ് ഉള്ളതെന്ന് ചോദിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിച്ചത്. തന്റെ കൈയില്‍ നിന്ന് 2011 ല്‍ ഒരു നിര്‍മ്മാണ കമ്ബനി രജിസ്റ്റര്‍ ചെയ്യാന്‍ 85000 രൂപയോളം വാങ്ങിയിട്ട് ഇന്നും മെമ്പർഷിപ്പ് തന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

കുറേക്കാലം വിനയനെ ഇവര്‍ വിലക്കി എന്നിട്ടിപ്പോ എന്തായി അദ്ദേഹം സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. മിസ്റ്റര്‍ രഞ്ജിത്ത് ഏതാനും നാളുകള്‍ക്കുള്ളില്‍ ഷെയ്ന്‍ തിരിച്ചുവരുമെന്നും ഒന്നും നടക്കില്ല എന്നും ഞാന്‍ പറയുന്നു. ഷെയ്ന്‍ സിനിമയില്‍ തിരിച്ചെത്തിയാല്‍ ഇപ്പോഴത്തെ നിര്‍മ്മാതാക്കളുടെ അസോസിയേഷനിലെ നേതാക്കള്‍ തല മുണ്ഡനം ചെയ്യാന്‍ തയ്യാറുണ്ടോ? തിരിച്ചു വന്നില്ലെങ്കില്‍ തലമുണ്ഡനം ചെയ്തു കൊച്ചി എംജി റോഡിലൂടെ നടക്കാന്‍ ഞാന്‍ തയ്യാറാണ് എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

ബൈജു കൊട്ടാരക്കരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ഞാന്‍ തല മൊട്ടയടിക്കാം.ഷെയിന്‍ നിഗമിന് മലയാള സിനിമയില്‍ വിലക്ക്. ഇയാളെ വിലക്കാന്‍ നിര്‍മാതാക്കളുടെ അസോസിയേഷന് എന്താണ് അധികാരം. അവകാശം. കാരണം മലയാള സിനിമയില്‍ വിലക്കുകള്‍ കണ്ടുപിടിച്ചത് ഇവരാണ്. ജഗതി ശ്രീകുമാര്‍ സുകുമാരന്‍ വിനയന്‍ ബൈജു കൊട്ടാരക്കര തുടങ്ങി നിരവധിയാളുകളെ വിലക്കാന്‍ ഇവര്‍ തയ്യാറായിട്ടുണ്ട്. ഇവരെ നേരിട്ട് വിലക്കിയില്ല എങ്കില്‍ മറ്റു സംഘടനകള്‍ വില്‍ക്കുന്നതിന് കൂട്ടുനിന്ന ആളുകളാണ്. 2011 ല്‍ ഒരു നിര്‍മ്മാണ കമ്ബനി രജിസ്റ്റര്‍ ചെയ്യാന്‍ 85000 രൂപയോളം എന്റെ കയ്യില്‍ നിന്നും വാങ്ങിയിട്ട് .ഇന്നും മെമ്ബര്‍ഷിപ്പ് തന്നിട്ടില്ല . അതിന്റെ പണി പുറകെ വരുന്നുണ്ട്.

ഞാന്‍ ആ വിലക്കിനെ അഭിമുഖീകരിക്കുന്നു. കുറേക്കാലം വിനയനെ വിലക്കി എന്നിട്ടിപ്പോ എന്തായി വിനയന്‍ സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നു. സംഘടനയില്‍ മത്സരിക്കുന്നു. രഞ്ജിത്ത് താങ്കള്‍ സിനിമയില്‍ വന്ന കാലം മുതല്‍ എനിക്ക് താങ്കളെ അറിയാം ഒരു കാര്യം മാത്രം പറയുന്നു. കുറച്ചു കാലങ്ങള്‍ക്കു മുമ്ബ് മലയാള സിനിമയിലെ ചില താരങ്ങള്‍ ലഹരി പാര്‍ട്ടികള്‍ നടത്തുകയും ലഹരി ലൊക്കേഷനുകളില്‍ ഉള്‍പ്പെടെ ഉപയോഗിക്കുകയും ചെയ്യുന്നു എന്ന് ഞാന്‍ ചില ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞപ്പോള്‍ നിര്‍മാതാക്കളുടെ അസോസിയേഷനെ പ്രതിനിധീകരിക്കുന്ന ചില ആളുകള്‍ ഉള്‍പ്പെടെ നിഷേധിക്കുകയും എന്നെ കരിവാരിത്തേക്കാന്‍ ആ സമയം ഉപയോഗിക്കുകയും ചെയ്തു.

എന്നിട്ടിപ്പോള്‍ എന്തായി കുത്തഴിഞ്ഞില്ലേ സുഹൃത്തുക്കളെ ഇതിനുള്ള മറുപടി എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്. ഇപ്പോള്‍ പറയുന്നു ലോക്കേഷനുകള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നു എന്ന് .ചിലരുടെ ഡേറ്റുകള്‍ക്ക് വേണ്ടി എന്ത് തോന്നിവാസവും അനുവദിച്ചുകൊടുക്കുന്ന നിര്‍മാതാക്കളാണ് ഇതിന് കാരണക്കാര്‍ .എന്നിട്ടിപ്പോ നാണമില്ലേ ഇതൊക്കെ പറഞ്ഞു നടക്കാന്‍. ഷെയിന്‍ നിഗമിന് നിങ്ങള്‍ കൊടുത്ത പിഴയായ്‌ഏഴുകോടി രൂപ തിരിച്ചു കൊടുക്കാതെ ഇനി സിനിമയില്‍ അഭിനയിപ്പിക്കIല്ല എന്നു പറയുന്നു. മിസ്റ്റര്‍ രഞ്ജിത്ത് ഏതാനും നാളുകള്‍ക്കുള്ളില്‍ ഇയാള്‍ തിരിച്ചുവരുമെന്നും ഒന്നും നടക്കില്ല എന്നും ഞാന്‍ പറയുന്നു തുടര്‍ന്ന് അയാള്‍ സിനിമയിലുണ്ടാവും, അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ നിര്‍മ്മാതാക്കളുടെ അസോസിയേഷനിലെ നേതാക്കള്‍ തല മുണ്ഡനം ചെയ്യാന്‍ തയ്യാറുണ്ടോ? തിരിച്ചു വന്നില്ലെങ്കില്‍ തലമുണ്ഡനം ചെയ്തു കൊച്ചിയില്‍ എംജി റോഡിലൂടെ നടക്കാന്‍ ഞാന്‍ തയ്യാറാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (15 minutes ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (25 minutes ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (26 minutes ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (38 minutes ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (1 hour ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (2 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (2 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (3 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (4 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (5 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (5 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (5 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (6 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (6 hours ago)

Malayali Vartha Recommends