തടികൂടി അവസരം കുറഞ്ഞു

തടി കൂടിയതോടെ തെന്നിന്ത്യന്‍ ഗ്‌ളാമര്‍ നായിക നമിതയ്ക്ക് അവസരങ്ങള്‍ കുറഞ്ഞു. പല സഹപ്രവര്‍ത്തകരും നമിതയോടെ തടി കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും താരം ഇതത്ര കാര്യമാക്കിയില്ല. ഇപ്പോള്‍ തടികുറയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. സിനിമയില്‍ അവസരം കുറഞ്ഞതോടെ നമിത വിവാഹത്തിനൊരുങ്ങുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വിവാഹം പരിഗണനയിലില്ലെന്നാണ് താരം പറയുന്നത്.
രണ്ട് മൂന്ന് വര്‍ഷമായി സിനിമയില്‍ അവസരം കുറഞ്ഞതുകാരണം നമിത വിവാഹത്തിനൊരുങ്ങുന്നു എന്നായിരുന്നു വാര്‍ത്തകള്‍. താരത്തിന്റെ ഗുജറാത്തി രക്ഷിതാക്കളെ ഉദ്ധരിച്ചാണ് ചില തെന്നിന്ത്യന്‍ സിനിമാ മാഗസിനുകള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സിനിമയില്‍ അവസരം കുറയുമ്പോള്‍ മാത്രമേ വിവാഹത്തെ കുറിച്ച് ചിന്തിക്കുകയുള്ളൂ എന്നാണ് നമിത പറയുന്നത്. ഇടക്കാലത്ത് ചില ചിത്രങ്ങളില്‍ ചെറിയ ചില വേഷങ്ങളില്‍ എത്തിയെന്നതൊഴിച്ചാല്‍ നമിതയ്ക്ക് കാര്യമായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ തിരിച്ച് വരവിനൊരുങ്ങുകയാണ് താരം. ആക്ഷന്‍ ക്വീനായാണ് മടങ്ങിവരവ്. ഇളമൈ ഊഞ്ഞാല്‍ എന്ന ബഹുഭാഷ ചിത്രത്തിലൂടെ. ചിത്രത്തില്‍ നമിത ആക്ഷന്‍ ചെയ്യുന്നുണ്ട്. കിരണ്‍ റാത്തോഡ്, മേഘ്‌ന ന്യഡു, കീര്‍ത്തി ചൗള എന്നീ സൂപ്പര്‍ ഹോട്ട നായികമാരും ചിത്രത്തില്‍ അണി നിരക്കുന്നു. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.
അതേസമയം വലിയ മാറിടം നമിതയെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നെന്നും അതാണ് സിനിമകള്‍ ഒഴിവാക്കാന്‍ കാരണമെന്നും അറിയുന്നു. മാറിടത്തിന്റെ ഭാരത്തെ തുടര്‍ന്നുണ്ടായ കടുത്ത പുറം വേദന കാരണം ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു താരം. നല്ലൊരു നീന്തല്‍ വിദഗ്ധയായ താരം സമയം കിട്ടുമ്പോള്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha