വിജയിന്റെ ട്രീറ്റ്... 820 യൂണിറ്റംഗങ്ങള്‍ക്ക് വിജയ് ഒറ്റയ്ക്ക് ബിരിയാണി വിളമ്പി

തന്റെ സിനിമയുടെ വിജയത്തിനായി ആത്മാര്‍ത്ഥമായി പരിശ്രമിച്ച യൂണിറ്റ് അംഗങ്ങള്‍ക്ക് ഇളയ ദളപതി വിജയിന്റെ ട്രീറ്റ്. തന്റെ പുതിയ ചിത്രമായ പുലിയുടെ സെറ്റിലാണ് വിജയ് മാതൃക കാട്ടിയത്.
പുലി സിനിമയുടെ ലൊക്കേഷന്‍ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് കുറച്ച് ജോലി കൂടുതലുള്ള സെറ്റായിരുന്നു. പടുകൂറ്റന്‍ സെറ്റുകളാണ് ചിത്രത്തിനായി അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയതും.
ചിത്രത്തില്‍ കൂടെ സഹകരിച്ചവരുടെ കഠിനപ്രയത്‌നം കണ്ട വിജയ് അവര്‍ക്കെല്ലാം ഒരു ദിവസം നല്ലൊരു ട്രീറ്റ് നല്‍കാനും വിജയ് തീരുമാനിച്ചു.
യൂണിറ്റിലെ 820 അംഗങ്ങള്‍ക്കും വിജയ് ബിരിയാണി വിളമ്പി കൊടുത്തു. മൂന്ന് മണിക്കൂറു കൊണ്ടാണ് വിജയ് ഒറ്റയ്ക്ക് ഇത്രയും ആളുകള്‍ക്ക് ബിരിയാണി വിളമ്പി തീര്‍ത്തത്. നേരത്തെ പൊങ്കല്‍ ദിനത്തില്‍ യൂണിറ്റ് അംഗങ്ങള്‍ സ്വര്‍ണനാണയവും അദ്ദേഹം സമ്മാനമായി നല്‍കിയിരുന്നു.
ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ട്രിപ്പിള്‍ റോളിലാണ് എത്തുന്നത്. വിജയിയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. കിച്ച സുദീപ് വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ പ്രശസ്ത നടി ശ്രീദേവി ഒരു പ്രധാനവേഷം ചെയ്യുന്നു. ഹന്‍സികയും ശ്രുതി ഹാസനുമാണ് നായികമാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha