നടനെ ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ പ്രമുഖ നടി അറസ്റ്റില്‍; മറാഠി നടി സാറ ശ്രാവണ്‍ ആണ് അറസ്റ്റിലായത്;ഈ കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെ ആളാണ് നടി സാറ ശ്രാവണ്‍

നടനെ ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ പ്രമുഖ നടി അറസ്റ്റില്‍. നടന്‍ സുഭാഷ് യാദവിന്റെ കയ്യില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ മറാഠി നടി സാറ ശ്രാവണ്‍ അറസ്റ്റില്‍. നടന്റയെ കയ്യില്‍ നിന്നും 15 ലക്ഷം രൂപ തട്ടിയെടുക്കാനാണ് ഇവര്‍ ശ്രമിച്ചത്. ഈ കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെ ആളാണ് നടി സാറ ശ്രാവണ്‍.
നടനും സാറ ശ്രാവണും തമ്മില്‍ സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടി പീഡന ആരോപണവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നടന്‍ ഒത്ത് തീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറാവുകയായിരുന്നു. നടിയോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ വീഡിയോ സുഭാഷ് അറിയാതെ നടിയും സംഘവും റെക്കോഡ് ചെയ്യുകയും ചെയ്തു.വീഡിയോ പുറത്തു വിടാതിരിക്കാന്‍ 15 ലക്ഷം രൂപ നല്‍കണമെന്ന് നടിയും സംഘവും ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനിടെ തട്ടിപ്പ് സംഘത്തിലുളള ഒരാളുടെ കയ്യില്‍ നിന്ന് വീഡിയോ പുറത്തു പോകുകയായിരുന്നു. ഇതോടെ നടന്‍ പോലീസിനെ സമീപിക്കുകയും , നടിയേയും സംഘത്തേയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ നടിയുടെ ജാമ്യപേക്ഷ കോടതി തള്ളി.തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലാണ് നടി ഇപ്പോള്‍ ഉള്ളത്.
https://www.facebook.com/Malayalivartha
























