തിങ്കള്‍ മുതല്‍ വെള്ളി വരെ... റിമി ടോമി ജയറാമിന്റെ നായികയാകുന്നു

പ്രശസ്ത ഗായികയും അവതാരകയുമായ റിമി ടോമി നായികയാകുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്നു പേരിട്ടിരിക്കുന്ന സിനിമയില്‍ ജയറാമിന്റെ നായികയായിട്ടാണ് റിമി എത്തുക.
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സീരിയല്‍ ഭ്രമം തലക്കുപിടിച്ച പുഷ്പവല്ലി എന്ന കഥാപാത്രത്തെയാണ് റിമി സിനിമയില്‍ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. റിമി ടോമി ആദ്യമായാണ് മുഴുനീള കഥാപാത്രമായി വെള്ളിത്തിരയില്‍ എത്തുന്നത്. ഒരു സീരിയല്‍ സംവിധായകന്റെയും സീരിയല്‍ ആരാധികയുടെയും കഥയാണ് ഹ്യൂമര്‍ ട്രാക്കില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രം പറയുന്നത്.
അഞ്ചു സുന്ദരികള്‍ എന്ന ആന്തോളജി ജോണര്‍ ചിത്രത്തില്‍ ആഷിക്ക് അബു സംവിധാനം ചെയ്ത ഗൗരിയില്‍ റിമി ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha