ഇതുവരെ ആരും ജീവിതത്തിലേക്ക് വന്നില്ല: വിമല രാമന്‍

ഇതുവരെ ആരും ജീവിതത്തിലേക്ക് കടന്ന് വന്നില്ലെന്ന് നടി വിമലാരാമന്‍. പൊതുവെ നടിമാര്‍ വിവാഹം കഴിഞ്ഞാലാണ് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാറുള്ളത്. പക്ഷെ, കുറേക്കാലം വിമല രാമനെ വെള്ളിത്തിരയില്‍ കാണാതായപ്പോള്‍ വിമലയുടെ വിവാഹം കഴിഞ്ഞു കാണുമെന്ന് പലരും വിശ്വസിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച തെളിവുകളൊന്നുമില്ല. അങ്ങനെ ഒരു വാര്‍ത്തയും വന്നില്ല. അങ്ങനെയിരിക്കെയാണ് ടേണിങ് പോയിന്റ് എന്ന ചിത്രത്തിലൂടെ വിമല രാമന്റെ തിരിച്ചുവരുന്നത്.
ഞാനിപ്പോഴും സിംഗിളാണ് വിമല പറഞ്ഞു. ഇതുവരെ ആരും ജീവിതത്തിലേക്ക് കടന്നുവന്നിട്ടില്ല. അടുത്ത കാലത്ത് അങ്ങനെ ഒന്ന് സംഭവിക്കാനുള്ള സാധ്യതയും കുറവാണ്. ജോലികളുമായി ഞാനിപ്പോള്‍ തിരക്കിലാണ്. സന്തോഷവതിയുമാണ് വിമലരാമന്‍ പറഞ്ഞു.
ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിലൂടെയാണ് ആസ്‌ട്രേലിയയില്‍ ജനിച്ചു വളര്‍ന്ന വിമല രാമന്‍ മലയാള സിനിമയിലെത്തുന്നത്. സുരേഷ് ഗോപിയ്ക്ക് പുറമെ ദിലീപ്, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം വിമല രാമന്‍ അഭിനയിച്ചിട്ടുണ്ട്.
സിനിമയില്‍ ഇനിയും നല്ല വേഷങ്ങള്‍ ചെയ്യണം. മലയാളത്തിലാണ് കൂടുതല്‍ സിനിമകള്‍ ചെയ്തത്. അതില്‍ സന്തോഷമുണ്ട്. കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കണമെന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha