Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതിനെയാണ് ക‍ര്‍മഫലം എന്ന് പറയുന്നത്... ഡ്യൂട്ടി എന്നാല്‍ ഇതിനപ്പുറം ഒന്നുമല്ല!! ഞാനൊരു സാധാരണക്കാരനാണ്. എനിക്കിങ്ങനെയേ പ്രതികരിക്കാനാവൂ; ഹൈദരാബാദ് പീഡന കേസിലെ പ്രതികളെ വെടിവെച്ച്‌ കൊന്നതിനെ അനുകൂലിച്ച് കുഞ്ചാക്കോ ബോബന്‍

06 DECEMBER 2019 12:03 PM IST
മലയാളി വാര്‍ത്ത

ഹൈദരാബാദില്‍ യുവ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവെച്ച്‌ കൊന്നതിനെ സ്വാഗതം ചെയ്ത് നടന്‍ കുഞ്ചാക്കോ ബോബന്‍. ഇതിനെയാണ് ക‍ര്‍മഫലം എന്ന് പറയുന്നത്. ഡ്യൂട്ടി എന്നാല്‍ ഇതിനപ്പുറം ഒന്നുമല്ല എന്നാണ് താരം തന്‍റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ പോസ്റ്റ് ചെയ്തത്. 'ഞാനൊരു സാധാരണക്കാരനാണ്. എനിക്കിങ്ങനെയേ പ്രതികരിക്കാനാവൂ. മനുഷ്യാവകാശ ലംഘനമെന്നും പ്രതികള്‍ക്ക് നീതി നിഷേധിക്കപ്പെട്ടു എന്നും പറയുന്നവരുണ്ടാവാം. ഈ വാര്‍ത്ത കേട്ടപ്പോള്‍ എന്‍്റെ മനസിലേക്ക് ആദ്യമെത്തിയ ചിന്തയാണ് ഞാന്‍ കുറിച്ചത്' താരം വിശദീകരിച്ചു. കുഞ്ചാക്കോബോബന്‍റെ പോസ്റ്റിന് കീഴെ ധാരാളം പേര്‍ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. ഭൂരിഭാഗം പേരും താരത്തിന്‍റെ അഭിപ്രായത്തോട് യോജിക്കുമ്ബോള്‍ ഇത് ജനവികാരത്തെ ഭയന്നുള്ള അപക്വമായ തീരുമാനമായിപ്പോയില്ലേ എന്നും ഇവര്‍ തന്നെയാണോ പ്രതികള്‍, ഇത് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള തന്ത്രമാണോ എന്നും ചോദ്യങ്ങളുയരുന്നുണ്ട്. രാജ്യത്തെ നടുക്കിയ സംഭവം നടന്നത് കഴിഞ്ഞ ആഴ്ച്ചയാണ്. 26കാരിയായ യുവ വെറ്റിനറി ഡോക്ടറെ ലോറി തൊഴിലാളികളായ 4 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊന്നത്. ലോറി ഡ്രൈവറായ മുഹമ്മദ് ആരിഫ്, ജോളു നവീന്‍ (ക്ലീനര്‍), ചെന്ന കേശവുലു (ക്ലീനര്‍), ജോളു ശിവ (ഡ്രൈവര്‍) എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ ആക്രമിച്ചത്. ബെംഗളൂരു ഹൈദരാബാദ് ദേശീയപാതയ്ക്ക് സമീപം രംഗറെഡ്ഡി ജില്ലയില്‍ ഷംഷാബാദിലുള്ള ടോള്‍ബൂത്തിന് സമീപമാണ് സംഭവം നടന്നത്. ഇന്ന് വെളുപ്പിനെ 3.30 ന് പ്രതികളെ തെളിവെടുപ്പിനായി ഷംഷാബാദിലെ ടോള്‍ബൂത്തില്‍ കൊണ്ടു വന്നിരുന്നു. തെളിവെടുപ്പിനിടെ അവര്‍ രക്ഷപെടാന്‍ ശ്രമിച്ചു എന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പോലീസിന് വെടിവെക്കേണ്ടി വന്നു എന്നുമാണ് പോലീസ് വാര്‍ത്താക്കുറിപ്പില്‍ മാധ്യമങ്ങളെ അറിയിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (9 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (27 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (34 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (43 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (56 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

Malayali Vartha Recommends