ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹീം എന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകന്‍

താര രാജാവ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്നു. ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹീം ചിത്രത്തിലാണ് പ്രണവ് നായകനാകുന്നത്. നേരത്തെ തന്നെ പ്രണവ് സിനിമയില്‍ അഭനിയിക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ശരിവെയ്ക്കുന്നതരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒന്നാമന്‍ എന്ന ചിത്രത്തില്‍ ലാലിന്റെ ചെറുപ്രായം അവതരിപ്പിച്ച പ്രണവ് ചെറുപ്പത്തിലെ തന്നെ കഴിവ് തെളിയിച്ചയാളാണ്. പുനര്‍ജ്ജനി എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ പ്രണവ് അഭിനയിച്ചിട്ടുമുണ്ട്. മുതിര്‍ന്ന ശേഷം അമല്‍ നീരദിന്റെ സാഗര്‍ ഏലിയാസ് ജാക്കിയില്‍ ഒരു സീനില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.
നിലവില്‍ ജിത്തു ജോസഫിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചുവരുന്ന പ്രണവ് ആദ്യം നായകനാകുന്ന ചിത്രം അനേകം കോമഡി ആക്ഷന്‍ പായ്ക്ക് സിനിമയാണെന്നാണ് വിവരം. അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വേണ്ടതുണ്ട്. ഇപ്പോള്‍ ലൈഫ് ഓഫ് ജോസൂട്ടിയുടെ സെറ്റിലാണ് താരം.
താരസന്തതി എന്നതിനപ്പുറത്ത് ഒരു പെരുമ കാംഷിക്കാതെ മാധ്യമങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന പ്രണവിനെക്കുറിച്ച് പരിചയപ്പെടുന്നവര്‍ക്കെല്ലാം ആയിരം നാവാണ്. താരജാഡ തലയ്ക്ക് പിടിക്കാത്ത റോള്‍മോഡലാക്കേണ്ട വ്യക്തി എന്നാണ് അടുത്തിടെ ജിത്തു ജോസഫ് തന്നെ ശിഷ്യനെക്കുറിച്ച് അഭിപ്രായപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha