സണ്ണിവെയിനിനെ നായികമാര്‍ക്ക് വേണ്ട

സണ്ണിവെയിനിനൊപ്പം അഭിനയിക്കാന്‍ പല നടിമാരും തയ്യാറാകുന്നില്ല. യുവനടന് സ്റ്റാര്‍ഡം ഇല്ലെന്ന് പറഞ്ഞാണ് നടിമാര്‍ പിന്‍വാങ്ങുന്നത്. സണ്ണി വെയിന്‍ നായകനാകുന്ന ക്രാന്തിയില്‍ നിന്ന് ആദ്യം ഭാമയാണ് പിന്മാറിയത്. അത് മലയാളി വാര്‍ത്ത നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഭാമ തന്റെ ഫെയിസ്ബുക്ക് പേജിലൂടെ അതിനെതിരെ രംഗത്തെത്തി. കഥ ഇഷ്ടമായ ഭാമ നായകന്‍ സണ്ണിയാണെന്നറിഞ്ഞതിനെ തുടര്‍ന്നാണ് പിന്മാറിയത്. എന്നാല്‍ സണ്ണിയും ഭാമയും ഒന്നിച്ച് രംഗത്തെത്തി വാര്‍ത്ത നിഷേധിച്ചു. ക്രാന്തിയ്ക്ക് പുതിയ നായികമാരെയും കണ്ടെത്തി.
ക്രാന്തിയ്ക്ക് ശേഷം സണ്ണി വെയിന്‍ നായകനാകുന്ന ചിത്രമാണ് അപ്പവും വീഞ്ഞും. കോളിവുഡ് താരം രമ്യ കൃഷ്ണന്‍ മടങ്ങിവരുന്ന ചിത്രത്തില്‍ പെരുച്ചാഴിയിലൂടെ ശ്രദ്ധേയായ രാഗിണി നന്ദ്വാനിയാണ് നായികയാകുന്നതെന്ന് കേട്ടിരുന്നു. ഇപ്പോള്‍ രാഗിണിയും ചിത്രത്തില്‍ നിന്ന് പിന്മാറി. അസുഖകരമായ സാഹചര്യമായതിനാലാണ് രാഗിണി പിന്മാറുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ മോഹന്‍ലാലിന്റെ നായികയായ താന്‍ സണ്ണിയെ പോലെ സ്റ്റാര്‍ഡം ഇല്ലാത്ത ഒരാളുടെ കൂടെ അഭിനയിച്ചാല്‍ കരിയറിന് പ്രശ്‌നമാകുമെന്ന് രാഗിണി അണിയറ പ്രവര്‍ത്തകരോട് പറഞ്ഞു.
രാഗിണിയ്ക്ക് പകരം തെലുങ്കില്‍ നിന്നും രേഷ്മ രാത്തോര്‍ എന്ന നടിയെ കണ്ടെത്തിയിട്ടുണ്ട്. സണ്ണി വെയിന്‍ സംഗീത സംവിധായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ രമ്യ കൃഷ്ണനെ കൂടാതെ പ്രതാപ് പോത്തനും അഭിനയിക്കുന്നുണ്ട്. വിശ്വനാഥാണ് അപ്പവും വീഞ്ഞും സംവിധാനം ചെയ്യുന്നത്. സഹ നടനായി ശ്രദ്ധയാകര്‍ഷിച്ച സണ്ണി വെയിന്‍ ആദ്യമായി നായകവേഷമിട്ട സാരഥി എന്ന ചിത്രം ആഴ്ചകള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. ശ്രീനിവാസനും മുഖ്യവേഷത്തിലെത്തിയ ചിത്രം പക്ഷെ കാര്യമായ വിജയം കണ്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha