എന്തുകൊണ്ടാണ് മോഹന്‍ലാലിന് സ്ത്രീ ആരാധകര്‍ കൂടുതല്‍?

മോഹന്‍ലാലിനെന്താ ഇത്രയേറെ സ്ത്രീ ആരാധകര്‍. സുരാജ് വെഞ്ഞാറമൂടിന്റെ ചോദ്യം കേട്ട് മോഹന്‍ലാല്‍ ചിരിച്ചു. മോഹന്‍ലാല്‍ എന്ത് വിചാരിക്കും എന്ന് കരുതി പലരും ഈ ചോദ്യം ലാലിനോട് ചോദിച്ചിട്ടില്ല. എന്നാല്‍ മോഹന്‍ലാലിന് സുരാജിന്റെ ചോദ്യം നന്നേ ബോധിച്ചു. പ്രായഭേദമെന്യേയാണ് എല്ലാവരും ലാലേട്ടനെ ഇഷ്ടപ്പെടുന്നത്. അതില്‍ കൂടുതലും സ്ത്രീകളാണ്. എല്ലാവരും ഇത്രത്തോളം തീവ്രമായി ചേട്ടനെ സ്‌നേഹിയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നാണ് സുരാജിന്റെ ചോദ്യം. സുരാജിനോട് നന്ദി പറഞ്ഞുകൊണ്ടാണ് ലാല്‍ ഉത്തരം തുടങ്ങിയത്. അഭിനയിച്ച സിനിമകള്‍ അല്ലെങ്കില്‍ കഥാപാത്രങ്ങള്‍ തന്നെയാണ് അതിനുള്ള കാരണമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
ഒറ്റപ്പാലത്ത് ഷൂട്ടിംഗ് ഉള്ളപ്പോള്‍ പ്രായമായ ഒരമ്മ പതിവായി മോഹന്‍ലാലിനെ കാണാന്‍ വരുമായിരുന്നു. ഉപ്പേരിയും മറ്റും ഉണ്ടാക്കിയാണ് അവര്‍ വരിക. അവരുടെ മകന്‍ ഗള്‍ഫിലാണ്. വര്‍ഷങ്ങള്‍ കൂടുമ്പോഴേ വരൂ. അവന് ഉപ്പേരി വലിയ ഇഷ്ടമാണ്. അതുകൊണ്ടാണ് മകനെപ്പോലെ സ്‌നേഹിക്കുന്ന മോഹന്‍ലാലിന് ആ അമ്മ ഉപ്പേരി ഉണ്ടാക്കി കൊണ്ടുവന്നിരുന്നത്. ഇതുപോലെ എത്രയെത്ര അമ്മമാര്‍ മോഹന്‍ലാലിനെ സ്‌നേഹിക്കുന്നു. കല്‍പ്പനയും ഉര്‍വശിയും എല്ലാം മോഹന്‍ലാലിനെ ആരാധിക്കുന്നു. മറ്റേത് നടനില്‍ നിന്ന് ലഭിക്കുന്നതിലും സ്‌നേഹവും കരുതലും മോഹന്‍ലാല്‍ തരുന്നെന്നാണ് അവര്‍ പറയുന്നത്. ഒരു പക്ഷെ, മോഹന്‍ലാലിന് സഹോദരിമാരില്ലാത്തതു കൊണ്ടായിരിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha