മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; വിജയ് കേരളത്തില്‍

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന തമിഴ് നടനാണ് വിജയ്. അതു കൊണ്ടു തന്നെ വിജയിയുടെ മലയാളി ആരാധകര്‍ക്ക് ശരിക്കും സന്തോഷമുള്ള വാര്‍ത്തയാണിത്. പുലിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിജയ് കേരളത്തിലെത്തുന്നു. വാഗമണ്‍ ആണ് സിനിമയുടെ ലൊക്കേഷന്‍. 20 ദിവസത്തെ ഷെഡ്യൂള്‍ ആണ് സംവിധായകന്‍ വാഗമണ്ണില്‍ തീരുമാനിച്ചിരിക്കുന്നത്.
ചെന്നൈയിലെ ചിത്രീകരണം തീര്‍ന്നാലുടന്‍ വിജയിയും കൂട്ടരും വാഗമണ്ണിലേയ്ക്ക് തിരിക്കുമെന്നാണ് കോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍.
ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ട്രിപ്പിള്‍ റോളിലാണ് എത്തുന്നത്. ശ്രുതി ഹാസനും ഹന്‍സികയും നായികമാരാകുന്ന ചിത്രത്തില്‍ ശ്രീദേവിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കിച്ച സുദീപ്, പ്രഭു എന്നിവരാണ് മറ്റുതാരങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha