ആഷിഖിനെ കുറ്റം പറഞ്ഞയാളെ അതേ നാണയത്തില്‍ തിരിച്ചടിച്ച് റിമാ കല്ലിംങ്കല്‍

കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയകളില്‍ കൂടി നിരന്തരം ആക്ഷേപങ്ങള്‍ക്കിരയാവുന്ന താര ദമ്പതികളാണ് ആഷിഖ് അബുവും ഭാര്യ റിമ കല്ലിങ്കലും. എന്തിനും ഏതിനും ആദ്യം തന്നെ പ്രതികരിക്കണമെന്ന് ഇവര്‍ തമ്മില്‍ മത്സരിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ കൂടി ആഷിഖിനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ റിമാ കല്ലിങ്കല്‍ മിണ്ടാതിരിക്കില്ല. പ്രതികരിക്കും ആരായാലും എവിടെയായാലും.
ആഷിഖ് അബുവിനെ കളിയാക്കിയ ആള്‍ക്ക് അതേനാണയത്തില്‍ മറുപടി നല്‍കിയാണ് റിമ കല്ലിങ്കല്‍ ഇപ്പോള്‍ താരമായത്.
മദര്‍ തെരേസയ്‌ക്കെതിരെ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് നടത്തിയ വിവാദപ്രസ്താവനയോട് അനുബന്ധിച്ച് റിമ കല്ലിങ്കല്‍ ഫേസ്ബുക്കില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിന് താഴെ റിമയെ പിന്തുണച്ചും എതിര്‍ത്തും നിരവധി കമന്റുകള്‍ വന്നു. ഇതിലൊരാളാണ് റിമയെ കളിയാക്കി \'കൊക്കെയ്ന്‍ ഉണ്ടോ ആഷിക്കേ,,, ഒരു കഞ്ചാവ് എടുക്കാന്‍,,,, എന്ന് കമന്റ് ചെയ്തത്. എന്നാല്‍, വെറുതേ വിട്ടുകളയാന്‍ റിമയ്ക്ക് ഉദ്ദേശ്യമില്ലായിരുന്നു. അതുകൊണ്ട് ഉഗ്രന്‍ മറുപടിയും നല്‍കി.
\'കൊക്കെയ്‌നും ഇല്ല കഞ്ചാവും ഇല്ല ! നിങ്ങളുടെ കൈയില്‍ കുറച്ച് കോമണ്‍സെന്‍സ് ഉണ്ടാകുവോ? അത്യാവശ്യം ഇപ്പോ അതാ! ഇതിന് മാത്രമല്ല റിമയുടെ പോസ്റ്റിന് താഴെ വരുന്ന മിക്ക ചോദ്യങ്ങള്‍ക്കും റിമ മറുപടി നല്‍കുന്നുണ്ട്. തന്റെ മതം മാനുഷികത ആണെന്നും മറ്റൊരു മതത്തിനെക്കുറിച്ചും തനിക്ക് അറിയേണ്ട കാര്യമില്ലെന്നും റിമ പറയുന്നു. സമൂഹ്യ വിഷയങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുന്ന ചുരുക്കം ചില നടിമാരുടെ കൂട്ടത്തിലാണ് റിമ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha