സാമന്ത ട്വിറ്റര്‍ ഉപേക്ഷിച്ചു

യുവ നടി സാമന്ത ട്വിറ്റര്‍ ഉപേക്ഷിച്ചു. ഈ ട്വീറ്റ് ആരാധകരെ നിരാശയിലാക്കി. എന്താണ് പെട്ടന്ന് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് ആരാധകര്‍ ചോദിച്ചെങ്കിലും മറുപടി വന്നില്ല. സിദ്ധാര്‍ത്ഥുമായുള്ള പ്രണയ തകര്‍ച്ചയാണോ എന്ന് ചിലര്‍ ചോദിച്ചു, സിനിമാ തിരക്കുകളാണോ എന്ന് മറ്റു ചിലരും. പക്ഷെ, മറുപടി വന്നില്ല. സിദ്ധാര്‍ത്ഥുമായുള്ള പ്രണയം ബ്രേക്കായതിനെ തുടര്‍ന്ന് പലരും ശല്യപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വഴി ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് സമാന്ത ട്വിറ്റര്‍ വിട്ടതെന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്.
തെലുങ്കിലും തമിഴിലും നല്ല തിരക്കിലാണ് താരം. അതിനിടയില്‍ ചെറിയൊരു ബ്രേക്കെടുത്തതാണ് താരമെന്നും അറിയുന്നു. സിദ്ധാര്‍ത്ഥുമായുള്ള ബന്ധത്തിലെ വീഴ്ചകള്‍ കൊണ്ട് സമാന്ത ബാംഗ്ലൂര്‍ ഡെയ്‌സിന്റെ റീമേക്കില്‍ നിന്നും പിന്മാറിയിരുന്നു. കത്തിയുടെ വിജയത്തിന് ശേഷം സമാന്തയ്ക്ക് ധാരാളം അവസരങ്ങള്‍ തമിഴില്‍ നിന്നും വരുന്നുണ്ട്. വിക്രമിന്റെ നായികയായി പത്ത് എന്‍ട്രതുക്കുള്ളെ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് താരം അവധി എടുത്തത്.
അഞ്ജാതെയില്‍ ടു പീസ് ബിക്കിനിയില്‍ താരം അഭിനയിച്ചത് കാമുകനായിരുന്ന സിദ്ധാര്‍ത്ഥിനെ ചൊടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവരും തമ്മിലകന്നത്. അകന്നെങ്കിലും ഒരുമിച്ച് അഭിനയിക്കുന്നതിന് രണ്ട് പേരും തടസം നിന്നിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha