കൊക്കൈയ്ന്‍ കേസ് വഴിത്തിരിവില്‍; ഷൈന്‍ ടോം ചാക്കോയും നാല് യുവതികളും കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധനാ ഫലം; സിഗരറ്റില്‍ കൊക്കെയിന്‍ പുരട്ടി ഉപയോഗിച്ചുവെന്ന് പൊലീസ്

കേരളത്തില്‍ ഏറെ വിവാദമായ കൊച്ചി കൊക്കെയ്ന്‍ കേസില്‍ നിര്‍ണ്ണായകമായ വഴിത്തിരിവ്. കേസിലെ പ്രതികളായ അഞ്ച് പേരും ലഹരി ഉപയോഗിച്ചിട്ടില്ലെന്ന പരിശോധനാ ഫലം പുറത്തുവന്നു. കാക്കനാട് കെമിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിലാണ് പ്രതികള്‍ ആരും ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമായത്. അഞ്ചുപേരുടെയും പരിശോധന ഫലത്തിന്റെ റിപ്പോര്‍ട്ട് നെഗറ്റീവ് എന്നാണ് രേഖപ്പെടുത്തിയത്. നിര്‍ണ്ണായകമായ ഈ റിപ്പോര്‍ട്ട് പൊലീസ് എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
കൊച്ചിയില്‍ കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നിന്നുമാണ് കൊക്കെയ്‌നുമായി ഷൈനും മോഡലുകളുമടക്കം അഞ്ച് പേരെയായിരുന്നു കൊച്ചി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഷൈന്‍ ടോം ചാക്കോ , സഹസംവിധായിക ബ്ലസി, മോഡലുകളായ ടിന്‍സി , രേഷ്മ, സ്‌നേഹ എന്നിവരായിരുന്നു പൊലീസ് പിടിയിലായത്. ഇവരില്‍ നിന്നും 10 ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തിരുന്നു. കിങ്‌സ് ഗ്രൂപ്പ് ഉടമ നിഷാമിന്റെ കടവന്ത്ര ഫ്‌ളാറ്റിലാണ് റെയ്ഡ് നടത്തിയത്.
അതേസമയം കേസില്‍ ഡല്‍ഹിയില്‍ വിശദമായ പരിശോധന നടത്താന്‍ പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. പൊലീസ് കണ്ടെടുത്തതു കൊക്കെയ്ന്‍ തന്നെയാണോ, പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്നീ രണ്ടു കാര്യങ്ങളാണ് പരിശോധിച്ചത്. ഇതില്‍ കണ്ടെടുത്തതു കൊക്കെയ്ന്‍ തന്നെയാണ് എന്ന് സ്ഥിരീകരിച്ചു. എന്നാല്‍ പ്രതികളാരും കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. പുതിയ റിപ്പോര്‍ട്ട് കേസിനെ ദുര്‍ബലപ്പെടുത്താനാണ് സാധ്യത.
ഇതോടെ പ്രതികളുടെ ഡിഎന്‍എ പരിശോധന നടത്തണമെന്നാണ് പൊലീസ് ഇപ്പോള്‍ വാദിക്കുന്നത്. യുവനടന്‍ ഷൈന്‍ ടോം ഉള്‍പ്പെടെയുള്ള പ്രതികള്‍ ഉപയോഗിച്ച സിഗററ്റുകളില്‍ കൊക്കെയിന്റെ അംശം ഉണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് ഡിഎന്‍എ ടെസ്റ്റ്. ഇതിനായി പ്രതികളില്‍ നിന്ന് വീണ്ടും രക്തസാമ്പിള്‍ നടത്താന്‍ അനുമതി തേടി കോടതിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
സിഗരറ്റില്‍ കൊക്കെയിന്‍ പുരട്ടിയാണ് പ്രതികള്‍ ഉപയോഗിച്ചതെന്നാണ് പൊലീസ് വാദിക്കുന്നത്. ഫ്‌ളാറ്റില്‍ നിന്ന് പിടിച്ചെടുത്ത സിഗരറ്റ് കുറ്റികളിള്‍ കൊക്കെയിന്റെ അംശം കണ്ടെത്തണമെങ്കില്‍ ഡിഎന്‍എ പരിശോധന നടത്തണം. സിഗരറ്റിലുള്ള ഉമിനീരിന്റെ ഡിഎന്‍എയും രക്ത സാമ്പിളിന്‍ ഡിഎന്‍എയും താരതമ്യം ചെയ്താണ് ഇത് തെളിയിക്കേണ്ടത്. എന്നാല്‍ നേരത്തെ ശേഖരിച്ച രക്ത സാമ്പിള്‍ ഉപയോഗിച്ച് ഡിഎന്‍എ ടെസ്റ്റ് നടത്താനാവില്ലെന്ന് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha