കോന്‍ ഹെ? ഐ ആം വിനീത്; വനിതാ റിപ്പോര്‍ട്ടര്‍ കാ; വക്കീലില്ലേ ഹായ് ഹൂം... മുറി ഹിന്ദിയുമായി മോഹന്‍ലാല്‍

മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിച്ചെത്തുന്ന സത്യന്‍ അന്തിക്കാട് ചിത്രം എന്നും എപ്പോഴും ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ ഒരു സെക്യൂരിറ്റിക്കാരനുമായി നടത്തുന്ന സംഭാഷണമാണ് ടീസറിലുള്ളത്. ഹിന്ദിക്കാരനായ സെക്യൂരിറ്റിയുടെ ചോദ്യങ്ങള്‍ക്ക് മോഹന്‍ലാല്‍ മറി ഹിന്ദിയിലും മലയാളത്തിലും മറുപടി പറയുന്നു. കോന്‍ ഹെ? ഐ ആം വിനീത്; വനിതാ റിപ്പോര്‍ട്ടര്‍ കാ; വക്കീലില്ലേ ഹായ് ഹൂം...
അവസാനം പോകുമ്പോള്‍ ഇത് പഠിച്ചതാണല്ലോ എന്ന മോഹന്‍ലാലിന്റെ കമന്റ് ചിരി പടര്‍ത്തുന്നു.
16 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ കാത്തിരിക്കുന്നത്.
ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ കരിയറിലെ രണ്ടാം വരവ് നടത്തിയ മഞ്ജുവിന്റെ അടുത്ത ചിത്രമാണ് ഇത്. ഈ വര്‍ഷം മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയുമുണ്ട്. സ്‌നേഹവീട് പുറത്തിറങ്ങി 4 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യനും മോഹന്‍ലാലും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ്.
ചിത്രത്തില്‍ ഒരു പത്രപ്രവര്‍ത്തകന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. അഭിഭാഷകയായി മഞ്ജു വാര്യര്‍ എത്തുന്നു. ഇന്നസെന്റ് , റീനു മാത്യൂസ്, ഗ്രിഗറി എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍. രഞ്ജന്‍ പ്രമോദ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha