വിവാഹത്തില്‍ തനിക്ക് വിശ്വാസമില്ലെന്ന് നടി ഹണി റോസ്

വിവാഹത്തെക്കുറിച്ച് തനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും എന്നാല്‍ വിവാഹം കഴിക്കാനില്ലെന്നും നടി ഹണി റോസ്. ഒരു പ്രമുഖ സിനിമാ വാരികയ്ക്ക് നല്‍കി അഭിമുഖത്തിലാണ് ഹണിറോസ് മനസ് തുറന്നത്.പരമ്പാരഗതമായ വിവാഹ സങ്കല്‍പത്തില്‍ തനിക്ക് വിശ്വാസമില്ല.വിവാഹം എന്നത് ഒരു സസ്ത്രീയുടെ സ്വപ്‌നങ്ങളെയും ആഗ്രഹങ്ങലെയും തകര്‍ക്കുന്ന ഒന്നാണെന്ന് ഞാന്‍ കരുതുന്നു. പുരുഷന്റെ സഹായമില്ലാതെ തന്നെ സ്ത്രീയ്ക്ക് ജീവിക്കാന്‍ കഴിയുമെന്നും, കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പമുള്ള ജീവിതത്തില്‍ താന്‍ സന്തുഷ്ടയാണെന്നും ഹണി പറഞ്ഞു.സിനിമയില്‍ പലരുമായും അഭിനയിച്ചിട്ടുണ്ടെങ്കിലും സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലുമായി അഭിനയിക്കുക എന്നതാണ് എന്റെ സ്വപ്‌നമെന്നും ഹണിറോസ് വ്യക്തമാക്കി.
ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയില്‍ പുരുഷന്മാര്‍ മാത്രം താമസിക്കുന്ന ലോഡ്ജില്‍
താമസിക്കാന്‍ എത്തുന്ന അല്‍പ്പം ഫ്രസ്‌ട്രേറ്റഡ് ആയ യുവതിയുടെ വേഷത്തില്‍ എത്തി ആരാധകരുടെ
മനം കവര്‍ന്നിരുന്നു ഹണി റോസ്. വിനയന്റെ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ ഹണി റോസ് മലയാള സിനിമയില്‍ എത്തുന്നത്. പിന്നീട് തമിഴും തെലുങ്കുമടക്കം നിരവധി ഭാഷകളില്‍ അഭിനയിച്ചെങ്കിലും ട്രിവാന്‍ഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാരാണ് ഹണിക്ക് ബ്രേക്കായത്. മലയാളത്തിലെ വിജയ നായകന്മാരുടെയെല്ലാം നായികയായിട്ടുണ്ട് ഹണി. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലൂടെയാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായത്. മൈ ഗോഡ്, സര്‍ സിപി, യു ടൂ ബ്രൂട്ടസ്,കുമ്പസാരം,പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നിവയാണ് ഹണി റോസിന്റേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha