തമന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ പ്രണയം തകര്‍ക്കുന്നു

തെന്നിന്ത്യന്‍ താരസുന്ദരി തമന്നഭാട്യ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ പ്രണയം തകര്‍ക്കുന്നെന്ന് പരാതി. ഇതേ ചൊല്ലി ഷൂട്ടിംഗിനിടയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് നേരെ തമന്നയുടെ സദാചാര പോലീസിംഗ് നടത്തിയെന്ന് ദിനകരന്‍ എന്ന തമിഴ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഗാന ചിത്രീകരണത്തിനിടയിലാണ് സംഭവം. നൃത്ത രംഗത്തില്‍ തമന്നയ്‌ക്കൊപ്പം അഭിനയിക്കാനെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, തങ്ങളുടെ ആണ്‍സുഹൃത്തുകള്‍ക്കൊപ്പം അടുത്തിടപഴകിയതാണ് താരത്തെ ചൊടിപ്പിച്ചത്.
നാല് ചുവരുകള്‍ക്കുള്ളില്‍ കാണിക്കേണ്ടത് പരസ്യമായി കാണിക്കരുതെന്ന താക്കീതോടെയാണ് താരം പെണ്‍കുട്ടികളോട് തട്ടിക്കയറി. തമന്നയുടെ പെരുമാറ്റത്തെ കുറിച്ച് സംവിധായകനോട് ജൂനിയര്‍ താരങ്ങള്‍ പരാതിപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് സംവിധായകനും നിര്‍മ്മാതാക്കളും താരത്തെ അനുനയിപ്പിച്ച ശേഷം ഷൂട്ടിംഗ് പുനരാരംഭിക്കുകയായിരുന്നു. അതേസമയം താന്‍ നല്ല ഉദ്ദേശത്തോടെയാണ് കാര്യങ്ങള്‍ പറഞ്ഞതെന്ന് തമന്ന പറഞ്ഞു.
സ്വകാര്യത ഏത് വ്യക്തിക്കും വേണം. സിനിമ പോലെയല്ല ജീവിതം. സിനിമയില്‍ കാണിക്കുന്ന പോലെ ജീവിതത്തിലും കാണിച്ചാല്‍ ശരിയാവില്ല. ഒരുപാട് പേര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് മറ്റുള്ളവര്‍ക്ക് ഉണ്ടാകാതിരിക്കാനാണ് താന്‍ പറഞ്ഞതെന്നും തമന്ന പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha