മനസിന് വയസാകരുത്- കരീന കപൂര്‍

പ്രായം ഒന്നിനും പ്രശ്‌നമല്ലെന്ന് കരീന കപൂര്‍. മനസിന് വയസാകാതെ സൂക്ഷിക്കണം. എനിക്ക് 34 വയസായി, പ്രായം തുറന്ന് പറയാന്‍ മടിയില്ലെന്നും കരീന പറയുന്നു. ബോളിവുഡിലെ ഒന്നാം നിര നടിയും നടന്‍ സെയ്ഫ് അലി ഖാന്റെ ഭാര്യയുമായ കരീന കപൂര്‍ വയസ് പറയുന്നതില്‍ അഭിമാനിക്കുന്നു. പ്രായമേറുന്നത് ഏറെ രസകരമാണെന്നാണ് കരീനയുടെ അഭിപ്രായം. എനിക്ക് 18 അല്ലെങ്കില്‍ 22 വയസുള്ള പെണ്‍കുട്ടിയായി ഇരിക്കേണ്ട. അതിനാലാണ് ജീവിതത്തിലേക്ക് കടന്നത്. എന്നും 22 ആയിരിക്കുവാന്‍ ഞാനാഗ്രഹിക്കുന്നുമില്ല.
പ്രായം മറച്ചു വയ്ക്കുന്നതിനോട് യോജിപ്പില്ലെന്നും പ്രായം കുറച്ചു കാണുന്നതിന് മേക്കപ്പോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ചികിത്സകള്‍ക്കോ വിധേയയാവുന്നതിനെയും കരീന എതിര്‍ക്കുന്നു. മുഖത്ത് അല്‍പം വരകള്‍ വീണ നടന്മാരെ താന്‍ സെക്‌സിയും ബുദ്ധിയുള്ളവരുമായാണ് കാണുന്നതെന്നും കരീന കൂട്ടിച്ചേര്‍ത്തു. ഷാഹിദ് കപൂര്‍ നായകനാവുന്ന ഉദിത പഞ്ചാബ് എന്ന സിനിമയാണ് കരീനയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. പഞ്ചാബിലെ മയമക്കുമരുന്ന് മാഫിയയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. സല്‍മാന്‍ ഖാന്‍ നായകനാവുന്ന ബജ്‌രംഗി ഭൈജാന്‍ എന്ന സിനിമയിലും കരീനയാണ് നായിക.
സെയ്ഫലിഖാന്റെ ആദ്യ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ കരീനയുടെ പ്രായം 13 വയസായിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha