വിജയ് യേശുദാസ് പൊലീസില്‍!

ഗായകന്‍ വിജയ് യേശുദാസ് പൊലീസ് ഉദ്യോഗസ്ഥനായി. ബാലാജി മോഹന്‍ ധനുഷിനെ നായകനാക്കി ഒരുക്കുന്ന മാരി എന്ന സിനിമയിലാണ് പൊലീസാകുന്നത്. ആത്മമിത്രം കൂടിയായ ധനുഷിന്റെ സ്‌നേഹത്തിന് വഴങ്ങിയാണ് ഈ സിനിമയുടെ ഭാഗമായതെന്ന് വിജയ് യേശുദാസ് പറഞ്ഞു. നേരത്തെ മലയാളത്തില്‍ അവന്‍ എന്ന സിനിമയില്‍ ബാലയ്‌ക്കൊപ്പം വിജയ് അഭിനയിച്ചിരുന്നു. പൊലീസുകാരനെ അവതരിപ്പിക്കുക എന്നത് വ്യത്യസ്തമായ അനുഭവമായിരുന്നെന്നും അത് വളരെയധികം ആസ്വദിച്ചെന്നും വിജയ് പറയുന്നു.
ധനുഷ് അഭിനയത്തിന്റെ കാര്യത്തില്‍ ഒരുപാട് സഹായിച്ചെന്നും വിജയ് ഓര്‍ത്തു. നടനെന്ന നിലയില്‍ വളരാന്‍ ഈ സിനിമ തനിക്ക് വളരെയധികം ഗുണം ചെയ്‌തെന്നും അഭിനയത്തില്‍ തുടരാനാണ് തീരുമാനമെന്നും വിജയ് വ്യക്തമാക്കി. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കിയ വായ് മൂടി പേശവും എന്ന ചിത്രത്തിന് ശേഷം ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരി. കാജല്‍ അഗര്‍വാള്‍ ആണ് നായിക. മുമ്പ് ചില മലയാള സിനിമകളില്‍ വിജയ് പാടി അഭിനയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha