എന്നെ നാണം കെടുത്തിയവരെ ശിക്ഷിക്കണം

അടുത്തിടെയാണ് തന്റെ മോര്‍ഫ് ചെയ്ത വീഡിയോ ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ കണ്ടത്. കണ്ടതും കുടുംബമടക്കം ഞെട്ടിപ്പോയി. ആ സംഭവം ഞങ്ങളുടെ കുടുംബത്തിനുണ്ടായ വേദന അവര്‍ക്കറിയില്ല. ഇത്തരക്കാരെ കണ്ടുപിടിക്കുകയും ശിക്ഷിക്കുകയും ചെയ്യണം. പ്രശസ്തിയിലിരിക്കുന്ന സെലിബ്രിറ്റികളെ ഇത്തരത്തില്‍ ആക്ഷേപിക്കുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പതിവായിരിക്കുകയാണെന്ന് ലക്ഷ്മി മേനോന്‍ പറഞ്ഞു.
അടുത്തിടെ നായികമാരെല്ലാം സോഷ്യല്‍ മീഡിയയുടെ മോര്‍ഫിങ് കലാപരിപാടിക്ക് ഇരയായിരുന്നു. മലയാളി കൂടിയായ ലക്ഷ്മി മേനോനടക്കം നിരവധി നായികമാരാണ് ഇവരുടെ കുരുട്ടു ബുദ്ധിയില്‍ അപമാനിതരായത്.
ലക്ഷ്മി മേനോന്റെ രൂപ സാദൃശ്യമുള്ള പെണ്‍കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് ലക്ഷ്മി മേനോന്റെ പ്രതികരണം.
പ്ലസ്ടു പരീക്ഷയുടെ തിരക്കിലാണ് ഇപ്പോള്‍ ലക്ഷ്മി. പരീക്ഷയ്‌ക്കൊപ്പം കൊമ്പന്‍ എന്ന പുതിയ ചിത്രത്തിന്റെ റിലീസും ലക്ഷ്മിക്ക് പരീക്ഷണമാണ്. കാര്‍ത്തി നായകനാകുന്ന ചിത്രം ഇതിനോടകം തമിഴ് പ്രേക്ഷകര്‍ക്ക് അമിത പ്രതീക്ഷ നല്‍കിക്കഴിഞ്ഞു. ചിമ്പുവിന്റെ വാലുവിനൊപ്പം ഏറ്റുമുട്ടാന്‍ മാര്‍ച്ച് 27ന് കൊമ്പന്‍ തിയറ്ററുകളിലെത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha