ബോളിവുഡ് നടി സോനം കപൂറിന് പന്നിപ്പനി

പ്രശസ്ത ബോളിവുഡ് നടി സോനം കപൂറിന് പന്നിപ്പനി. കടുത്ത പനിയെ തുടര്‍ന്ന് സോനത്തെ രാജ്‌കോട്ടിലെ സ്‌റ്റെര്‍ലിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്.
സല്‍മാന്‍ ഖാന്‍ നായകനായ പ്രേം രത്തന്‍ ധന്‍ പായോ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സോനം ഗുജറാത്തിലായിരുന്നു. ഗൊണ്ടാലിലെ ഒരു പഴയ കൊട്ടാരത്തിലാണ് ചിത്രീകരണം നടന്നിരുന്നത്. അവിടെ വച്ചാണ് താരം പനി ബാധിതയായത്. സോന ആശുപത്രി കിടക്കയിലായതോടെ സിനിമയുടെ ചിത്രീകരണം നീട്ടിവച്ചു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന പന്നിപ്പനി ഇപ്പോഴും നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. ഗുജറാത്തില്‍ മാത്രം രണ്ട് മാസത്തിനിടെ 256 പേര്‍ പന്നിപ്പനി ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha