18കാരനായി ഷാരൂഖ് ഖാന്; പ്രായം കുറയ്ക്കുന്നത് ഹോളിവുഡ് സ്‌പെഷല്‍ മേയ്ക്ക് അപ് ഇഫക്റ്റ്‌സ് ആര്‍ടിസ്റ്റ്

ലോകമെമ്പാടും ആരാധകരുള്ള ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. പുതിയ ചിത്രമായ ഫാനില്‍ ഷാരൂഖും ആരാധകനായാണ് എത്തുന്നത്. ഒരു സൂപ്പര്‍സ്റ്റാറിന്റെ കടുത്ത ആരാധകന്‍. ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളിലാണ് ഷാരൂഖ് പ്രത്യക്ഷപ്പെടുന്നത്. 18കാരനായും ഷാരൂഖ് എത്തുന്നുന്നു. സിനിമയിലെ ഷാരൂഖിന്റെ ലുക്കും ഇന്റര്‍നെറ്റില്‍ പുറത്തുവന്നിട്ടുണ്ട്.
പ്രശസ്ത ഹോളിവുഡ് സ്‌പെഷല്‍ മേയ്ക്ക് അപ് ഇഫക്റ്റ്‌സ് ആര്‍ടിസ്റ്റായ ഗ്രെഗ് കാനോം ആണ് ചിത്രത്തില്‍ ഷാരൂഖ് ഖാന് പ്രായം കുറയ്ക്കുന്നത്.
മനീഷ് ഷര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇലിയാന ഡിക്രൂസ് ആണ് നായിക. ആദിത്യ ചോപ്രയാണ് നിര്‍മാണം. ചിത്രത്തിന്റെ റിലീസ് തിയതി തീരുമാനിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha