കാവ്യ കാശ്മീരി പെണ്‍കുട്ടിയായി

കാവ്യാ മാധവന്‍ കാശ്മീരി പെണ്‍കുട്ടിയാകുന്നു. ഷീ ടാക്‌സി എന്ന ചിത്രത്തിനു വേണ്ടിയാണ് കാവ്യ കാഷ്മീരിയായത്. ജീവിതത്തില്‍ ആദ്യമായാണ് താന്‍ കാശ്മീരി പെണ്‍കുട്ടികളുടെ വസ്ത്രമണിയു ന്നതെന്ന് കാവ്യ പറയുന്നു. ഫേസ്ബുക്കില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് കാവ്യ ഷീ ടാക്‌സിയ്ക്ക് വേണ്ടി കാഷ്മീരി പെണ്‍കുട്ടിയായ കാര്യം പറഞ്ഞത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ കാശ്മീരില്‍ പുരോഗമിക്കുകയാണ്.
സജി സുരേന്ദ്രനാണ് സംവിധായകന്‍. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കാവ്യ അഭിനയിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോനാണ് നായകന്‍. ഷീ ടാക്‌സി ഡ്രൈവറായി കാവ്യ എത്തുന്ന ചിത്ര ത്തില്‍ കൃഷ്ണപ്രഭ, അന്‍സിബ ഹസന്‍, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം തുടങ്ങിയവരും കഥാപാത്രങ്ങളാവുന്നുണ്ട്. ഷീ ടാക്‌സി കഴിഞ്ഞാല്‍ കാവ്യ ആകാശ വാണിയിലേക്ക് കടക്കും. കൈലാസ് മിലന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ബാബുവാണ് നായകന്‍. വിവാഹത്തിന് ശേഷമുള്ള പ്രണയമാണ് ചിത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha