ഞാനിപ്പോഴും ടീനേജുകാരി... വിവാഹം കഴിഞ്ഞ് ഒരു അമ്മയായി എങ്കിലും ഇനിയും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യും

താനിപ്പോഴും ഒരു ടീനേജ്കാരിയാണെന്നു ശ്വേത മേനോന്‍. വിവാഹം കഴിഞ്ഞ് ഒരു അമ്മയായി എങ്കിലും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിന് ഒരു മടിയുമില്ലെന്നു ശ്വേത പറഞ്ഞു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിക്കൊപ്പം വീണ്ടും വെള്ളിത്തിരയിലെത്തുകയാണ് രുദ്രസിംഹാ സനം എന്ന ചിത്രത്തിലൂടെ. ചിത്രത്തിന്റെ വിശേഷങ്ങള്‍ പറയുന്നതിനിടെയാണ് താനിപ്പോഴും ടീനേജ്കാരിയാണെന്ന് ശ്വേത പറഞ്ഞത്.
അഭിനയം എനിക്കൊരു ജോലിയല്ല, പാഷനാണ്. കാമറയ്ക്കു മുന്നില്‍ നില്‍ക്കുന്ന ഓരോ നിമിഷവും ഞാന്‍ സന്തോഷിക്കുകയാണ്. എപ്പോഴും പോസിറ്റീവായിരിക്കാനാണ് എനിക്ക് ആഗ്രഹം. സന്തോഷമാണ് എന്റെ മുഖമുദ്ര. ഇമേജിനെക്കുറിച്ചൊന്നും ഞാന്‍ സങ്കടപ്പെടാറില്ല. അത്തരം ചെറിയകാര്യങ്ങള്‍ക്കു വേണ്ടി ഞാനെന്തിന് എന്റെ സന്തോഷം നശിപ്പിക്കണം. പല പ്രമുഖ സംവിധായകരും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാനാണ് എന്നെ വിളിക്കുന്നത്. ഞാനെന്തിന് ഇത്തരം കഥാപാത്രങ്ങള്‍ വേണ്ടെന്നു വയ്ക്കണം. അത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നത് എന്റെ ജോലിയുടെ ഭാഗമാണ്. ഭാര്യയും അമ്മയും ആയെന്നു കരുതി ഇന്ന വേഷം മാത്രമേ ചെയ്യാവൂ എന്നു നിര്‍ബന്ധമുണ്ടോ? കഥാപാത്രം ആവശ്യപ്പെടുന്ന ഗ്ലാമര്‍ ചെയ്യും ശ്വേത വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha