അതിന് എന്നെ കിട്ടില്ല

ഗ്ലാമര്‍ പ്രദര്‍ശനം സിനിമയില്‍ മാത്രമാണെന്നും പൊതു ചടങ്ങുകളില്‍ മിനി സ്‌കേര്‍ട്ടും മറ്റും ധരിച്ചെത്താന്‍ തന്നെ കിട്ടില്ലെന്നും തെന്നിന്ത്യന്‍ നടി അനുഷ്‌കാ ഷെട്ടി. സിനിമയിലെ പോലെ യഥാര്‍ഥ ജീവിതത്തില്‍ ഗ്ലാമറസായി വസ്ത്രങ്ങള്‍ ധരിക്കാന്‍ തന്നെ കിട്ടില്ല. സിനിമയില്‍ കഥയും കഥാപാത്രവും ആവശ്യപ്പെടുന്നതിനനുസരച്ചു ചിലപ്പോള്‍ ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കേണ്ടി വന്നേക്കാം. പക്ഷേ യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയല്ല.
അവിടെ എനിക്ക് എന്റേതായ രീതിയുണ്ട്. പൊതു ചടങ്ങുകളിലെല്ലാം ഞാന്‍ സാധാരണ വസ്ത്രങ്ങളാണു ധരിക്കുന്നത്. ഗ്ലാമര്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ തയ്യാറാവുകയേയില്ല. അഭിനയശേഷിയും സൗന്ദര്യവും ഒരുപോലെയുളള തമിഴ്, തെലുങ്ക്, കന്നട നടി അനുഷ്‌ക ഗ്ലാമര്‍ നായിക എന്നാണ് അറിയപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha