തൃശൂർ ഞാനിങ്ങെടുക്കുവാ, തൃശൂരിനെ നിങ്ങൾ എനിക്ക് തരണം; അച്ഛന്റെ ഡയലോഗിന് പുതിയ വേർഷനുമായി മകൻ; വൈറലായ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ....

തൃശൂർ ഞാനിങ്ങെടുക്കുവാ, തൃശൂരിനെ നിങ്ങൾ എനിക്ക് തരണമെന്നുള്ള സുരേഷ് ഗോപിയുടെ മാധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചരണകാലത്തെ സുരേഷ് ഗോപിയുടെ ഡയലോഗ് ഏറെ ട്രോളുകൾക്കും പരിഹാസത്തിനും കാരണമായിരുന്നു. എന്നാൽ ഇപ്പോൾ ഇതാ അച്ഛന്റെ ഡയലോഗിന് പുതിയ വേർഷനുമായി എത്തിയിരിക്കുകയാണ് മകൻ ഗോകുൽ സുരേഷ്. ഇക്ബാല്‍ കോളേജിൽ കോളേജ് ഡേയ്ക്ക് എത്തിയപ്പോഴാണ് അച്ഛന്റെ ഡയലോഗ് പറയാൻ ആവശ്യപെട്ടത്. തന്റേതായ ശൈലിയില്‍ അവതരിപ്പിച്ച് കയ്യടി നേടുകയായിരുന്നു ഗോകുൽ. സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വീഡിയോ വൈറലായി മാറിയിട്ടുണ്ട്. ഇക്ബാല്‍ കോളജ് എനിക്ക് വേണം, ഇക്ബാല്‍ കോളേജ് എനിയ്ക്ക് തരണം, ഇക്ബാല്‍ കോളേജ് എനിയ്ക്ക് തരണമെന്ന് പറഞ്ഞ് വിദ്യാർത്ഥികളെ കയ്യിലെടുക്കുകയായിരുന്നു താരം. ഇരുപതാം നൂറ്റാണ്ടിലെ ശേഖരന്‍കുട്ടി എന്ന പേരും, കമ്മീഷണറിലെ ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന സംഭാഷണവും. ഐ എന്ന സിനിമയിലെ അതുക്കും മേലേയും പ്രശസ്തമായിരുന്നു.
https://www.facebook.com/Malayalivartha

























