നായികയാകാനുള്ള ഓട്ടത്തിലല്ല ഞാന്‍

വിവാഹശേഷം ചെറിയൊരു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചു വരവിന് ഒരുങ്ങുകയാണ് അനന്യ. അനന്യയുടെ രണ്ട് ചിത്രങ്ങളാണ് അടുത്തതായി മലയാളത്തില്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്നത്.
എന്നാല്‍ താന്‍ സിനിമയില്‍ നിന്നും ഇടവേളകളൊന്നും എടുത്തിരുന്നില്ലെന്ന് അനന്യ പറഞ്ഞു. താന്‍ നായികയാകാനുള്ള ഓട്ടത്തിലല്ലെന്നാണ് താരം പറയുന്നത്. തനിക്ക് നല്ല പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കുന്ന ചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കുകയുള്ളെന്നും അനന്യ വ്യക്തമാക്കി.
ഇപ്പോള്‍ കല്യാണിസം, റിപ്പോര്‍ട്ടര്‍ എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് അനന്യ പൂര്‍ത്തിയാക്കി.കല്യാണിസത്തില്‍ ദുബായില്‍ സ്ഥിരതാമസമാക്കയ കല്യാണി എന്ന വീട്ടമ്മയുടെ വേഷമാണ് അനന്യ അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തിലുണ്ടായ ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ എന്ന ചിത്രത്തില്‍ അനന്യക്ക് വാര്‍ത്താ റിപ്പോര്‍ട്ടറുടെ വേഷമാണ്. എന്നാല്‍ ഇത് നായികാ വേഷമല്ലെന്നും കൈലാഷും അഭിനയയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നും അനന്യ പറഞ്ഞു.
തമിഴില്‍ നിന്നും നിരവധി ഓഫറുകള്‍ വരുന്നുണ്ടെങ്കിലും ഇതുവരെ പുതിയ ചിത്രങ്ങള്‍ക്കായി കരാറൊപ്പിട്ടിട്ടില്ലെന്ന് താരം പറഞ്ഞു. ആദ്യം മുതല്‍ക്കെ തമിഴ് ചിത്രങ്ങളുടെ കാര്യത്തില്‍ താന്‍ വളരെ സെലക്ടീവായിരുന്നെന്നും ഭാഗ്യത്തിന് എല്ലാ തമിഴ് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ നല്ല കളക്ഷന്‍ നേടിയിരുന്നു. വരുന്ന എല്ലാ കഥാപാത്രങ്ങളേയും അവതരിപ്പിച്ച് പിന്നീട് അതേപ്പറ്റി ഓര്‍ത്ത് വിഷമിക്കാന്‍ താനില്ലെന്നും നല്ല വേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കാന്‍ തയ്യാറാണെന്നും അനന്യ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha