സംവൃത സുനില്‍ അമ്മയായി

മലയാളത്തിന്റെ പ്രിയ താരം സംവൃത സുനില്‍ അമ്മയായി. ഫെബ്രുവരി 21നാണ് സംവൃത ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സംവൃത തന്നെ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് പേജിലൂടെ താന്‍ അമ്മയായ വിവരം അറിയിക്കുകയായിരുന്നു. അഗസ്ത്യ അഖില്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. അമ്മയുടെ കുഞ്ഞും സുഖമായിരിക്കുന്നു.
നായികയായി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കവേ 2012 നവംബര്‍ ഒന്നിനായിരുന്നു സംവൃത കോഴിക്കോട് സ്വദേശി അഖിലിനെ വിവാഹം കഴിച്ചത്. കാലിഫോര്‍ണിയയിലെ വാള്‍ട്ട് ഡിസ്‌നി കമ്പനിയില്‍ എന്‍ജിനീയറാണ് അഖില്‍. വിവാഹത്തോടെ സംവൃത സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
ലാല്‍ ജോസിന്റെ രസികന്‍ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായിട്ടാണ് സിനിമയില്‍ അരങ്ങേറിയത്. പിന്നീട് മലയാളത്തിലെ തിരക്കുള്ള നായിക നടിയായി മാറുകയായിരുന്നു. കുഞ്ചാക്കോ ബോബന്‍ നായകനായ ഷാഫി സംവിധാനം ചെയ്ത 101 വെഡ്ഡിങ് എന്ന ചിത്രത്തിലാണ് സംവൃത ഒടുവില്‍ അഭിനയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha