ദീപികയെ ഉടന്‍ അറസ്റ്റ് ചെയ്യില്ല

അശ്ലീല പരാമര്‍ശങ്ങളുടെ പേരില്‍ വിവാദമായ എഐബി നോക്കൗട്ട് ഷോയുമായി ബന്ധപ്പെട്ട കേസില്‍ നടി ദീപിക പദുക്കോണിനെ അറസ്റ്റ് ചെയ്യുന്നതു ബോംബെ ഹൈക്കോടതി തടഞ്ഞു. തനിക്കെതിരെ പുനെയിലും മുംബൈയിലും റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ദീപിക സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാലവിധി. ദീപിക ഷോയില്‍ പങ്കെടുത്തിട്ടില്ലെന്നും പ്രേക്ഷകരുടെ ഒപ്പം ഇരിക്കുക മാത്രമായിരുന്നുവെന്നും അവരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
16നു വീണ്ടും വാദം കേള്‍ക്കുംവരെയാണു സ്‌റ്റേ. ഇതേ കേസില്‍ സംവിധായകന്‍ കരണ്‍ ജോഹര്‍, നടന്‍മാരായ അര്‍ജുന്‍ കപൂര്‍, രണ്‍വീര്‍ സിങ് എന്നിവരുടെ അറസ്റ്റും കോടതി തടഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha