ആ നടനും ഞാനും തമ്മില്‍.... ഗ്ലാമര്‍ വേഷങ്ങളിലഭിനയിച്ച് പണം സമ്പാദിക്കേണ്ട കാര്യം എനിക്കില്ല

ഇടവേളയ്ക്കുശേഷം മലയാളത്തില്‍ വീണ്ടും സജീവമാവുന്ന രമ്യാ നമ്പീശന്‍ തന്റെ പ്രണയത്തെപ്പറ്റിയും ഫ്രണ്ട്ഷിപ്പിനെപ്പറ്റിയും വാചാലയാകുന്നു.
രണ്ടു വര്‍ഷം മുമ്പ് സജീവമായി കേട്ട ഗോസിപ്പാണ് മലയാളത്തിലെ ഒരു യുവനടനും രമ്യാ നമ്പീശനുമായുള്ള പ്രണയം. രമ്യ ആ നടനെ വിവാഹം കഴിക്കുമോ എന്നു പലരും ചോദിച്ചു. ഞാന്‍ ആ ഗോസിപ്പ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയായിരുന്നു. ആ നടനും ഞാനും തമ്മില്‍ ഒന്നുമില്ലെന്ന് എനിക്കറിയാവുന്ന നിലയ്ക്ക് എന്തിനു വ്യാജവാര്‍ത്തയില്‍ വ്യാകുലപ്പെടണം.
ഇതിനിടെ അന്യഭാഷാ നടനുമായും ഗോസിപ്പിറങ്ങി. ഭിക്ഷയിലാണ് ആദ്യമായി വിജയ് സേതുപതിയുമായി ഒന്നിക്കുന്നത്. വിജയ് കഴിവുറ്റ നടനാണ്. എന്റെ നല്ല ഒരു ഫ്രണ്ടും. ഞങ്ങള്‍ ഫംഗ്ഷനുകളില്‍വച്ച് മീറ്റ് ചെയ്യാറുണ്ട്. ഞങ്ങള്‍ തമ്മിലുള്ള റിലേഷന് പ്രണയത്തിന്റെ വ്യാഖ്യാനം നല്‍കേണ്ട. വിജയ് സേതുപതിയുടെ അടുത്ത പടത്തിലും ഞാനാണു നായിക. അതുപക്ഷേ, നായകന്റെ ശിപാര്‍ശയിലൂടെ ഒപ്പിച്ചെടുത്തതല്ല. ഒരു നടന്റെ ഒന്നിലധികം പടങ്ങളില്‍ അഭിനയിക്കുമ്പോള്‍ അതു നായകന്റെ ശിപാര്‍ശകൊണ്ടാണ് എന്നു ധരിച്ചുവയ്ക്കുന്നത് വങ്കത്തരമാണ്. നായികയുടെ കഴിവുകള്‍ക്ക് ഇവിടെ ഒരു വിലയുമില്ലേ?
ഗ്ലാമര്‍ വേഷങ്ങളിലഭിനയിച്ച് പണം സമ്പാദിക്കേണ്ട കാര്യം എനിക്കില്ല. നടികള്‍ സ്ഥിരം തട്ടിവിടുന്ന വാചകമായി കണ്ട് ഈ പറഞ്ഞതിനെ തള്ളിക്കളഞ്ഞേക്കാം. എങ്കിലും എന്റെ സ്റ്റാന്‍ഡ് ഇതാണ്. കഥയ്ക്ക് അനുസരിച്ചിരിക്കും നായികയുടെ ഗ്ലാമര്‍. നാഗരിക യുവതി പട്ടുപാവാട ധരിച്ചെത്തിയാല്‍ ശരിയാവുമോ? അതേ സമയം നാട്ടിന്‍പുറത്തുകാരി കാഴ്ചാസുഖത്തിനുവേണ്ടി ഗാനരംഗത്തുമാത്രം ഗ്ലാമറസാവുന്നതിനെയും അംഗീകരിക്കാന്‍ കഴിയില്ല. കഥാപാത്രത്തിന്റെ സ്വഭാവത്തിന് അനുസരിച്ച് അല്‍പസ്വല്‍പം ഗ്ലാമറസാവാന്‍ എനിക്കു വിമുഖതയുമില്ല.
സിനിമയില്‍ പോലും വഴിതെറ്റി വന്നവളാണ് ഞാന്‍. ഓര്‍മയുറച്ച നാള്‍ മുതല്‍ ഭ്രമം കര്‍ണാടക സംഗീതത്തോടായിരുന്നു. പാട്ടുകാരിയാവുക എന്ന ആഗ്രഹം ഓരോ കോശത്തിലും നിറഞ്ഞുതുളുമ്പിയ കാലം. പക്ഷേ, സിനിമയുടെ വിളിവന്നത് ഓര്‍ക്കാപ്പുറത്താണ്.
രമ്യ നല്ല പാട്ടുകാരിയാണെന്നു കേള്‍ക്കുമ്പോള്‍ വിനയം കൊണ്ട് എന്റെ തല കുനിയുന്നു. മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലെല്ലാം പാടാന്‍ കഴിഞ്ഞതു മഹാഭാഗ്യമായി കരുതുന്നു. മലയാളത്തില്‍ മാത്രം 20 സിനിമകളില്‍ പാടി. തട്ടത്തിന്‍ മറയത്തിലെ മുത്തുച്ചിപ്പി പോലെയാണ് സംഗീതലോകത്ത് ലൈഫ് തന്നത്. പ്രമുഖ അവാര്‍ഡുകളും മുത്തുച്ചിപ്പിയിലൂടെ തേടിയെത്തി. പാണ്ഡ്യനാട് എന്ന ചിത്രത്തില്‍ ലക്ഷ്മി മേനോനുവേണ്ടി പാടിയ ബൈ ബൈ എന്ന ഗാനം സൂപ്പര്‍ഹിറ്റായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha