ഡല്‍ഹി കൂട്ടമാനഭംഗ കേസില്‍ പ്രതികള്‍ക്ക് വാദിച്ച അഭിഭാഷകര്‍ക്കെതിരെ തെന്നിന്ത്യന്‍ നായിക അമലാപോള്‍

ഡല്‍ഹി കൂട്ടമാനഭംഗ കേസില്‍ പ്രതികള്‍ക്ക് വാദിച്ച അഭിഭാഷകര്‍ക്കെതിരെ തെന്നിന്ത്യന്‍ നായിക അമലാപോള്‍ രംഗത്ത്. ബിബിസി സംപ്രേഷണം ചെയ്ത ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്ററിയില്‍ നിര്‍ഭയയെ അപമാനിക്കുന്ന വിധത്തില്‍ ഇവര്‍ നടത്തിയ പ്രസ്താവനയാണ് അമല പോളിനെ ചൊടിപ്പിച്ചത്.
പ്രതികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകരായ എം.എല്‍.ശര്‍മ, എ.കെ. സിങ് എന്നിവര്‍ക്കെതിരെയാണ് അമല രംഗത്തെത്തിയത്.
ഇവരുടെ വിവാദപ്രസ്താവനയെ അപലപിച്ച അമലാപോള്‍ ഇവരുടെ ഭൂതകാലം പരിശോധിച്ചാല്‍ അറിയാം പണ്ട് ചിലപ്പോള്‍ ഇവരും മാനഭംഗങ്ങള്‍ നടത്തിയിട്ടുണ്ടാകും എന്നു പറഞ്ഞു. അഭിഭാഷകരുടെ ഫോട്ടോയ്‌ക്കൊപ്പമായിരുന്നു അമലപോളിന്റെ ട്വീറ്റ്.\' ഇവരെ കണ്ടാല്‍ റേപ്പിസ്റ്റുകളെ പോലെയുണ്ട്. ഇവരുടെ ഭൂതകാലം ആരെങ്കിലും പറിശോധിച്ചാല്‍ ഇവരെക്കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ സാധിക്കും. ഇവര്‍ക്കിടയില്‍ നിന്നും രക്ഷ നേടാന്‍ നമ്മുടെ ചുറ്റുമുള്ള സ്ത്രീകള്‍ക്ക് ദൈവം തന്നെ ശക്തി കൊടുക്കട്ടെയെന്നും അമല പറഞ്ഞു. അഭിഭാഷകര്‍ക്കെതിരെ സൈബര്‍ ലോകത്ത് പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടെയാണ് അമലപോളും പ്രതിഷേധത്തിന്റെ ഭാഗമായത്
ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്ററിയില്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് അഭിഭാഷകര്‍ക്കെതിരെ നേരത്തെ തന്നെ വന്‍വിമര്‍ശനം ഉയര്‍ന്നിരുന്നു. നമുക്കുള്ളത് മികച്ച സംസ്‌കാരമാണ്, ഇന്ത്യന്‍ സംസ്‌കാരത്തില്‍ സ്ത്രീകള്‍ക്ക് ഒരു സ്ഥാനവുമില്ലെന്ന് അഭിമുഖത്തിലൊരിടത്ത് ശര്‍മ പറയുന്നുണ്ട്. പെണ്‍കുട്ടിയെ കുറ്റപ്പെടുന്ന വിധത്തിലായിരുന്നു പരാമര്‍ശങ്ങള്‍. 2012 ഡിസംബര്‍ 16ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടമാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ നാല് പേര്‍ക്കു വേണ്ടിയാണ് ശര്‍മയും സിങ്ങും ഹാജരായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha