ദിലീപിന് കൂട്ട് ഷക്കീലയും സന്തോഷ് പണ്ഡിറ്റും

ദിലീപിന് കൂട്ടായി ഷക്കീലയും സന്തോഷ് പണ്ഡിറ്റും എത്തുന്നു. ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തിലാണ് ഷക്കീലയും സന്തോഷ് പണ്ഡിറ്റും അഭിനയിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായികയായിരുന്ന ശ്രീബാല കെ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ചാനല്‍ അവതാരകന്റെ വേഷത്തിലാണ് ദിലീപ് അഭിനയിക്കുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല.
നേരത്തെ സ്വ.ലേ എന്ന ചിത്രത്തില്‍ ദിലീപ് മാധ്യമപ്രവര്‍ത്തകന്റെ വേഷത്തില്‍ അഭിനയിച്ചിരുന്നു. മാധ്യമ രംഗത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥയാണ് ശ്രീബാലയുടെ ചിത്രത്തിന്റെ പ്രമേയം. പുതുമുഖം മിഥിലയാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയാകുന്നത്. ചാനല്‍ റിപ്പോര്‍ട്ടറാണ് മിഥിലയുടെ കഥാപാത്രം.
സുഹാസിനി, ശങ്കര്‍ രാമകൃഷ്ണന്‍, ലെന, പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ശശികുമാര്‍, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയും, ദിലീപിന്റെ നിര്‍മ്മാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 14ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha