സിനിമയെ കാണുന്നത് ഗൗരവമായി; ആവശ്യമെങ്കില്‍ അഭിനയം പഠിക്കും

എന്നെ ഞാനാക്കിയത് പപ്പയാണ്. അതുകൊണ്ടു തന്നെ സിനിമയെ കാണുന്നത് ഗൗരവമായാണ് കാണുന്നതെന്ന് പഴയകാല നടന്‍ രതീഷിന്റെ മകള്‍ പാര്‍വതി രതീഷ്. ആവശ്യമെങ്കില്‍ താന്‍ അഭിനയം പഠിക്കുന്നതിനുള്ള കോഴ്‌സുകളില്‍ ചേരുമെന്നും പാര്‍വതി പറഞ്ഞു.
ബിജു മേനോനും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രങ്ങളാവുന്ന മധുരനാരങ്ങ എന്ന സിനിമയുടെ ചിത്രീകരണത്തിനിടേയാണ് പാര്‍വതി ഇക്കാര്യം പറഞ്ഞത്.
ചിത്രത്തില്‍ തമിഴ് മാത്രമറിയാവുന്ന ശ്രീലങ്കന്‍ സ്വദേശിനിയായ ഡാന്‍സുകാരിയുടെ വേഷത്തിലാണ് പാര്‍വതി എത്തുന്നത്. കുഞ്ചാക്കോ ബോബനാണ് പാര്‍വതിയുടെ ജോഡിയായി എത്തുന്നത്.
കുഞ്ചാക്കോയും ബിജു മേനോനും ദുബായിലെ ടാക്‌സി െ്രെഡവറുടെ വേഷത്തിലാണ് എത്തുന്നത്.
ഇരുവര്‍ക്കുമൊപ്പം അഭിനയിക്കുമ്പോള്‍ അല്‍പം നെര്‍വസ് ആയിരുന്നു. ബിജു മേനോന്‍ സെറ്റില്‍ നല്ല ജോളിയാണെന്നും അദ്ദേഹത്തിന്റെ തമാശകള്‍ ആരെയും ചിരിപ്പിക്കുമെന്നും പാര്‍വതി പറഞ്ഞു. അതേസമയം സംവിധായകന്‍ ആക്ഷന്‍ പറയുമ്പോള്‍ കഥാപാത്രത്തിലേക്ക് അനായാസം ആഴ്ന്നിറങ്ങാനും ബിജുവിന് സാധിക്കുമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. കുഞ്ചാക്കോയും ബിജുവും വളരെയധികം പിന്തുണയാണ് തനിക്ക് നല്‍കുന്നതെന്നും ഈ നടി വെളിപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha