മമ്മൂട്ടിക്ക് വീണ്ടും കൈയ്യടി... പണമെത്രയായാലും നിന്നെ ഞാന്‍ മിടുക്കനാക്കും

അച്ഛന്‍ പൊള്ളലേല്‍പ്പിച്ച മൂന്നുവയസ്സുകാരന് മമ്മൂട്ടിയുടെ സാന്ത്വനസ്പര്‍ശം. കുഞ്ഞിന്റെ ചികിത്സ പൂര്‍ണമായും ഏറ്റെടുക്കുന്നതായി മമ്മൂട്ടി അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുഞ്ഞിന്റെ കൈക്ക് പൊള്ളലേറ്റ നിലയില്‍ അയല്‍വാസികള്‍ കണ്ടത്. രണ്ടാനമ്മയുടെയും അച്ഛന്റെയും ക്രൂരതമൂലം സംസാരിക്കാനാവാത്ത നിലയിലാണ് കുട്ടിയിപ്പോള്‍. തൈക്കാട് ശിശുക്ഷേമസമിതിയുടെ സംരക്ഷണച്ചുമതലയില്‍ കുഞ്ഞ് ഇപ്പോള്‍ തിരുവനന്തപുരം എസ്.എ.ടി. ആസ്പത്രിയില്‍ ചികിത്സയിലാണ്.
കൊല്ലം അഞ്ചല്‍ ഇടമുളയ്ക്കല്‍ തൊള്ളൂര്‍ പ്രതിതാഭവനില്‍ തോമസിന്റെ മകന്‍ മനീഷിന്റെ ചികിത്സയാണ് മമ്മൂട്ടി ഏറ്റെടുക്കുക.
ശിശുക്ഷേമസമിതി പ്രവര്‍ത്തകരാണ് കുട്ടിയെ ആസ്പത്രിയിലെത്തിച്ചത്. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. മോനിഷിന്റെ വേദന മാധ്യമങ്ങളിലൂടെ അറിഞ്ഞ മമ്മൂട്ടി ചൊവ്വാഴ്ച രാവിലെതന്നെ കുറ്റിപ്പുറത്തെ പതഞ്ജലി ചികിത്സാലത്തില്‍ ബന്ധപ്പെടുകയും ചികിത്സ സൗജന്യമായി ചെയ്തുകൊടുക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. പൊള്ളല്‍ ചികിത്സയ്ക്ക് പ്രസിദ്ധമായ പതഞ്ജലിയുടെ ഡയറക്ടര്‍ കൂടിയാണ് മമ്മൂട്ടി.
വലതുകൈയ്ക്കും ചുണ്ടിലുമാണ് മോനിഷിന് പൊള്ളലേറ്റിട്ടുള്ളത്. കുട്ടിയ്ക്ക് പോഷകാഹാരക്കുറവുമുണ്ട്. നിലവിലെ ചികിത്സയ്ക്ക് എന്തെങ്കിലും പോരായ്മകളുണ്ടെങ്കിലോ ബുദ്ധിമുട്ടുണ്ടെങ്കിലോ സൗജന്യമായി ചികിത്സ ലഭ്യമാക്കി പൊള്ളല്‍ ഭേദമാക്കി നല്‍കാനാണ് മമ്മൂട്ടി നിര്‍ദേശിച്ചിട്ടുള്ളത്. പതഞ്ജലിയിലൂടെ ഒട്ടേറെപ്പേര്‍ക്ക് മമ്മൂട്ടി സൗജന്യ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് വിരൂപയായ പൂനെ സ്വദേശി ലക്ഷ്മിക്ക് മമ്മൂട്ടി പൂര്‍ണ സഹായം നല്‍കിയത് ഏറെ വാര്‍ത്തയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha