ഇപ്പോള്‍ കുറ്റബോധം തോന്നുന്നു... അത്തരം കഥാപാത്രങ്ങള്‍ ചെയ്തു മടുത്തു; മനസ്സ് തുറന്ന് ആന്‍ഡ്രിയ

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് നടി ആന്‍ഡ്രിയ ജെറമിയ. ഗായികയായി കരിയര്‍ ആരംഭിച്ച താരം പിന്നീട് അഭിനയത്തിലേക്ക് ചുവടുവെക്കുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ തമിഴ് ചിത്രങ്ങളിലൂടെ ആന്‍ഡ്രിയ ശ്രദ്ധേയയായി. എന്നാല്‍ ഒരു കിടപ്പറ രംഗത്തില്‍ അഭിനയിച്ചതിന് ശേഷം തനിക്ക് പിന്നീട് തനിക്ക് ലഭിക്കുന്നതെല്ലാം അത്തരം റോളുകളാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ആന്‍ഡ്രിയ. വട ചെന്നൈയിലെ ഇഴുകിചേര്‍ന്നുള്ള രംഗത്തിനു ശേഷമാണ് ഇതെന്ന് ആന്‍ഡ്രിയ പറഞ്ഞു.
ധനുഷ് നായകനായി എത്തിയ വട ചെന്നൈ എന്ന ചിത്രത്തില്‍ ബെഡ്‌റൂം സീന്‍ അഭിനയിച്ചതില്‍ താന്‍ ഇപ്പോള്‍ ദുഃഖിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നടന്‍ അമീറിനൊപ്പമാണ് താരം കിടപ്പറ രംഗത്തില്‍ അഭിനയിച്ചത്. ഈ സിനിമയ്ക്കു ശേഷം താന്‍ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ടു എന്നാണ് താരം പറയുന്നത്. അത്തരത്തിലുള്ള കഥാപാത്രങ്ങളാണ് തനിക്ക് ഇപ്പോള്‍ വരുന്നത് എന്നാണ് ആന്‍ഡ്രിയ പറയുന്നത്.
ഇഴുകിചേര്‍ന്നുള്ള രംഗങ്ങളിലുള്ള കഥാപാത്രങ്ങളുമായി നിരവധി സംവിധായകരാണ് തന്നെ സമീപിക്കുന്നത് എന്നാണ് താരം പറയുന്നത്. എന്നാല്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്തു മടുത്തെന്നും വീണ്ടും വീണ്ടും അങ്ങനെയുള്ള റോളുകള്‍ ചെയ്യില്ലെന്നും താരം വ്യക്തമാക്കി. തന്റെ സഹതാരവുമായി യാതൊരു ഇഴുകിചേര്‍ന്നുള്ള രംഗങ്ങളില്ലാത്ത മികച്ച വേഷങ്ങള്‍ ചെയ്യാനാണ് താരം ഇപ്പോള്‍ കാത്തിരിക്കുന്നത്.

https://www.facebook.com/Malayalivartha
























