പഴയതിനെക്കാള്‍ മഞ്ജു കുറച്ച് കൂടി സുന്ദരിയായോ? അമ്മയുടെ മുന്നില്‍ മീനാക്ഷി പിടിച്ച് നില്‍ക്കാന്‍ പോലുമാകില്ല; മഞ്ജുവിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ...

പ്രേക്ഷകരുടെ ഇഷ്ട്താരമാണ് മഞ്ജു വാര്യർ. മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് മഞ്ജു വാര്യരെ അറിയപ്പെടുന്നത്. നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ മഞ്ജുവാര്യര്‍ മിന്നിച്ച് കൊണ്ടിരിക്കുകയാണ്. തിയറ്ററുകളിലേക്ക് എത്തുന്ന താരത്തിന്റെ ഓരോ സിനിമകളും സൂപ്പര്‍ ഹിറ്റായി മാറുകയാണ്. ബ്രഹ്മാണ്ഡ ചിത്രമടക്കം മഞ്ജു വാര്യരുടേതായി ഇനി വരാനിരിക്കുന്നതെല്ലാം പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നതുമാണ്. ഇപ്പോഴിതാ പഴയതിനെക്കാള്‍ മഞ്ജു കുറച്ച് കൂടി സുന്ദരിയായോ എന്ന സംശയം ആരാധകര്‍ക്കും തോന്നി തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടി പുറത്ത് വിട്ട ചില ചിത്രങ്ങളാണ് അതിന് കാരണം. ഒരു ഉദ്ഘാനടത്തിനെത്തിയ മഞ്ജു ആളുകള്‍ക്കിടയില്‍ നില്‍ക്കുന്നതും സംസാരിക്കുന്നതുമായ ചിത്രങ്ങള്‍ നടിയുടെ തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരുന്നു. പുതിയ ഓരോ ചിത്രങ്ങള്‍ വരുന്നതിന് അനുസരിച്ച് നടി കൂടുതല്‍ ചെറുപ്പമായി കൊണ്ടിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. അമ്മയുടെ മുന്നില്‍ മകള്‍ മീനാക്ഷി പിടിച്ച് നില്‍ക്കാന്‍ അല്‍പ്പം പ്രയാസപ്പെടുമെന്നും ചിലര്‍ പറയുന്നു .
https://www.facebook.com/Malayalivartha
























