ചുണ്ടില്‍ ചുംബിക്കാം;പക്ഷെ, സിനിമയില്‍ പറ്റില്ലെന്ന് തമന്ന

ലിപ്പ് ലോക്ക് സീനുകളൊക്കെ തമിഴ്‌സിനിമയില്‍ പുതുമയുള്ള കാര്യമല്ല, എന്നാല്‍ ജീവിതത്തില്‍ ലിപ്പ് ലോക്കിന് തയ്യാറായ തമന്ന സ്‌ക്രീനില്‍ അത് പറ്റില്ലെന്ന് വ്യക്തമാക്കി. ഇനി ഗ്ലാമറസ്സ് വേഷങ്ങളൊന്നും ചെയ്യില്ലെന്ന നിലപാടിലാണ് താരം. ലിപ് ലോക്ക് അടക്കമുള്ള ഗ്ലാമറസ്സായ റോളുകളുമായി തന്നെ ആരും സമീപിക്കേണ്ടെന്ന് തമന്ന മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അഭിനയ സാധ്യതകളുള്ള വേഷങ്ങള്‍ മാത്രമേ തെരഞ്ഞെടുക്കൂ. ഗ്ലാമറും അല്ലാത്തതുമായ വേഷങ്ങള്‍ ചെയ്ത് മടുത്തു. ആവശ്യത്തിലധികം പണവും പ്രശസ്തിയുമായി. ഇതി മനസിന് ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ ചെയ്യണമെന്നും താരം വ്യക്തമാക്കി.
അതേ സമയം, ഹുംഷക്കല എന്ന ഹിന്ദി ചിത്രത്തിന്റെ സംവിധായകനുമായി തമന്ന ലിപ് ലോക്കിലേര്‍പ്പെട്ടെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. അതും പല തവണ. എന്നാല്‍ അതെല്ലാം തമന്ന നിഷേധിച്ചു. ജീവിതത്തില്‍ സ്വകാര്യത വേണമെന്ന നിലപാടിലാണ് താരം. നേരത്തെ സെറ്റില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ പ്രണയം തകര്‍ത്തെന്നു പറഞ്ഞ് തമന്നയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ സെറ്റില്‍ വെച്ച് അടുത്തിടപഴകിയതിനെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് താരം പറഞ്ഞു.
രാജേഷ് സംവിധാനം ചെയ്യുന്ന വാസുവും സരവണനും ഒന്ന പഠിച്ചവങ്ക് എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുകയാണ് താരം. ആര്യയും സന്താനവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ബോസ് എന്‍ങ്കിറ ബാസ്‌കരന്‍ എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ചിത്രത്തില്‍ ഗ്ലാമര്‍ വേഷമല്ല തമന്ന കൈകാര്യം ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha