ചിന്തിക്കുന്നിടത്തോളം കാലം വലിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ശ്രമിക്കുക! ഇത് സാക്ഷാൽ മോഹന്‍ ലാല്‍ പകര്‍ത്തിയ ചിത്രം; സോഷ്യൽമീഡിയയിൽ വൈറലായി ചിത്രങ്ങൾ

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദുര്‍ഗ കൃഷ്ണ.പൃഥിരാജിനെ നായകനാക്കി പ്രദീപ് നായര്‍ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരം. മോഹന്‍ ലാല്‍ എന്ന താരത്തിനോടുള്ള ആരാധന പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്, ഇപ്പോള്‍ സാക്ഷാല്‍ മോഹന്‍ ലാല്‍ പകര്‍ത്തിയ തന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചിരിക്കുകയാണ് ദുര്‍ഗ. കൂടാതെ 'ചിന്തിക്കുന്നിടത്തോളം കാലം വലിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ശ്രമിക്കുക', ചിത്രത്തിനൊപ്പം ദുര്‍ഗ ഫേസ്ബുക്കില്‍ കുറിയ്ച്ചു.അതി മനോഹരമായൊരു ചിത്രമാണിതെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു, പിക്ച്ചര്‍ എടുത്തത് ഏട്ടന്‍ എന്നും താരം ചേര്‍ത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























