ഇയാളെന്താ ബിഗ് ബോസില്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ? ആര്‍ജെ രഘുവിനെ ബിഗ് ബോസില്‍ കണ്ടപ്പോള്‍ ഞാൻ ഷോക്കായി... രഘു തന്നെ പറ്റിച്ച സംഭവം തുറന്ന് പറഞ്ഞ് നടി അതിഥി

ബിഗ് ബോസ് സീസണ്‍ ഒന്നിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് അതിഥി റായി. ഇപ്പോഴിതാ ഷോയുടെ രണ്ടാം സീസണിനെക്കുറിച്ചും മത്സരാര്‍ത്ഥികളെക്കുറിച്ചും തുറന്നു പറയുകയാണ് താരം. ഇത്തവണത്തെ ഷോയിലെ ആരെയും അറിയില്ലെന്നു ആദ്യം അതിഥി പറഞ്ഞു. പിന്നീട് ആര്‍ജെ രഘു തന്നെ പറ്റിച്ച കഥ താരം പങ്കുവച്ചു. ഒരിക്കല്‍ ഫ്ലൈറ്റില്‍ വരുന്ന സമയത്ത് ഒരാള്‍ ഞങ്ങളെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആരാണെന്ന തരത്തില്‍ ഞാനും സഹോദരിയും അസ്വസ്ഥമായാണ് തിരികെ നോക്കിയത്. പിന്നീട് വീട്ടിലെത്തിയപ്പോള്‍ ഒരു കോള്‍ വന്നു. സഹോദരിയായിരുന്നു ഫോണെടുത്തത്. റേഡിയോക്ക് വേണ്ടി ഒരു ഇന്‍റര്‍വ്യു ആവശ്യപ്പെട്ടായിരുന്നു കോള്‍. എന്നാല്‍ ഒരു ദിവസം മുഴുവന്‍ കാത്തിരുന്നിട്ടും ആരും വിളിച്ചില്ല. അവര്‍ക്ക് വേണ്ടി ഒരുദിവസം മുഴുവന്‍ ഞാന്‍ കളഞ്ഞു. ആര്‍ജെ രഘുവിനെ ബിഗ് ബോസില്‍ കണ്ടപ്പോള്‍ താന്‍ ഷോക്കായി, ആദ്യം ഇയാളെന്താ ബിഗ് ബോസില്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോയെന്ന ചോദ്യമായിരുന്നു മനസിലേക്ക് വന്നതെന്നും പിന്നീടാണ് ഇയാളെന്ന് മനസിലായതെന്നും അതിഥി പറഞ്ഞു.
https://www.facebook.com/Malayalivartha
























