നിങ്ങളുടെ ചിലങ്കയുടെ വള്ളി പൊട്ടിയാൽ അതു വലിച്ചെറിഞ്ഞു കളയുമോ? ഇതിന് മാപ്പ് പറഞ്ഞില്ല എങ്കിൽ നിങ്ങൾ കേരളത്തിൽ ഉത്സവപറമ്പിൽ പ്രോഗ്രാം അവതരിപ്പിക്കില്ല...തങ്ങളുടെ ചോറാണ് മൈക്കും ലൈറ്റും സൗണ്ടുമെല്ലാം; ഞങ്ങളുടെ ചോറിനെ അപമാനിക്കുകയാണ് ഊര്‍മ്മിള ചെയ്തത്... അവര്‍ക്ക് ചിലങ്കയാണ് വലുതെങ്കില്‍ ഞങ്ങള്‍ക്ക് മൈക്കാണ് വലുത്- ക്ഷേത്രത്തിലെ പരിപാടിക്കിടെ മൈക്ക് വലിച്ചെറിഞ്ഞ് രോഷപ്രകടനം നടത്തിയ പ്രശസ്ത താരത്തിന് നാണംകെട്ട് മടങ്ങിപ്പോക്കെന്ന പേരിൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ: ഊര്‍മ്മിളയ്ക്കെതിരെ പ്രതിഷേധം ശക്തം

ക്ഷേത്രത്തിലെ പരിപാടിക്കിടെ മൈക്ക് വലിച്ചെറിഞ്ഞ് രോഷപ്രകടനം നടത്തിയ നടി ഊര്‍മ്മിള ഉണ്ണിയ്ക്കെതിരെ പ്രതിഷേധം ശക്തം. കൊല്ലം തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഏഴാം ദിവസമായ ഇന്നലെ മകൾ ഉത്തരാ ഉണ്ണിയുടെ പരിപാടി നടക്കാനിരിക്കെയാണ് പോലീസ് ഇടപെട്ട് പ്രശ്നം അവസാനിപ്പിക്കേണ്ട അവസ്ഥ വന്നത്. പതിനായിരക്കണക്കിന് ജനങ്ങളായിരുന്നു നൃത്തം കാണാനായി തടിച്ചുകൂടിയത്. നൃത്ത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സദസ്സിനോട് ഊര്‍മ്മിള സംസാരിച്ചിരുന്നു.
എന്നാല്‍ ഇതിനിടയ്ക്ക് മൂന്ന് തവണ മൈക്ക് ഓഫായി. ഇതോടെ കലിപ്പിലായ ഉര്‍മ്മിള പ്രവര്‍ത്തിക്കാത്ത മൈക്ക് വലിച്ചെറിയുകയും പിന്നീട് മൈക്കില്ലാതെ തന്നെ സ്റ്റേജില്‍ നിന്നും ഇവര്‍ സംസാരിക്കുകയും ചെയ്തു. അമ്പലത്തിൽ നടന്ന ഈ പ്രവൃത്തിയാണ് ഭക്തരെ ചൊടിപ്പിച്ചത്. ഇതോടെ ഈ സംഭവത്തിന്റെ വീഡിയോയും ആഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ച് തുടങ്ങി. ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരളയുടെ സംസ്ഥാന സെക്രട്ടറി രാഗം രാധാകൃഷ്ണനാണ് സംഭവത്തില്‍ പ്രതികരിച്ച് വീഡിയോകളും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഊര്‍മ്മിള ഉണ്ണിയുടെയും ഉത്തര ഉണ്ണിയുടെയും നൃത്തം ഉണ്ടായിരുന്നു. അതിന്റെ ആമുഖത്തിന്റെ ഭാഗമായി ഊര്‍മ്മിള ഉണ്ണി അവതാരിക എന്ന നിലയില്‍ മൈക്ക് എടുത്ത് സംസാരിക്കുന്നതിനിടെ മൈക്ക് ഓഫായി പോയി. വീണ്ടും ശരിയാക്കി കൊടുത്തപ്പോഴും മൈക്ക് വര്‍ക്ക് ചെയ്തില്ല. തുടര്‍ന്ന് ഊര്‍മ്മിള ഉണ്ണി മൈക്ക് എടുത്ത് എറിയുകയായിരുന്നുവെന്ന് രാധാകൃഷ്ണന്‍ പറയുന്നു. തങ്ങളുടെ ചോറാണ് മൈക്കും ലൈറ്റും സൗണ്ടുമെല്ലാം. മൈക്ക് വലിച്ചെറിയുന്നതിലൂടെ ഞങ്ങളുടെ ചോറിനെ അപമാനിക്കുകയാണ് ഊര്‍മ്മിള ചെയ്തത്. അവര്‍ക്ക് ചിലങ്കയാണ് വലുതെങ്കില്‍ ഞങ്ങള്‍ക്ക് മൈക്കാണ് വലുതെന്നും രാധാകൃഷ്ണന്‍ പറയുന്നു.
സോഷ്യൽ മീഡിയയിലും ഇതിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നുണ്ട്. നിങ്ങളുടെ ചിലങ്കയുടെ വള്ളി പൊട്ടിയാൽ അതു വലിച്ചെറിഞ്ഞു കളയുമോ......... ഇതിന് മാപ്പ് പറഞ്ഞില്ല എങ്കിൽ നിങ്ങൾ കേരളത്തിൽ ഉത്സവപറമ്പിൽ പ്രോഗ്രാം അവതരിപ്പിക്കില്ല....... തൃക്കടവൂരിൽവാഴും മഹാദേവനോടാണോ ...ഊർമ്മിള ഉണ്ണിയുടെ ദേഷ്യം? ഇങ്ങനെ പോകുന്നു കമന്റുകൾ. മൈക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ ഊര്‍മ്മിളയും ചിലരും തമ്മില്‍ വാക്കുതർക്കം ഉണ്ടായതോടെ പോലീസ് സ്ഥലത്ത്എത്തുകയായിരുന്നു. മൂന്ന് തവണ സംസാരിച്ചമപ്പോഴും മൈക്ക് വര്‍ക്ക് ചെയ്യുന്നില്ലായിരുന്നുവെന്നും പിന്നീട് സംസാരിച്ചപ്പോള്‍ മൈക്ക് ഓഫ് ആയി പോയി തുടര്‍ന്ന് മൈക്ക് താഴേക്ക് ഇട്ടിട്ട് കാണികളോട് പരിപാടിയെക്കുറിച്ച് സംസാരിക്കുകയായിരുന്നുവെന്നും ഊര്‍മ്മിള ഉണ്ണി പറയുന്നു. മൈക്ക് താഴേക്ക് ഇടുന്നത് അത്രവലിയ കുഴപ്പമാണോ സാറേ എന്നായിരുന്നു പോലീസുകാരോട് ഊർമ്മിളയുടെ ചോദ്യം.
പ്രശ്നങ്ങൾ പറഞ്ഞവസാനിപ്പിച്ച് പോലീസ് പോയതിനു പത്ത് മിനിട്ടിനു ശേഷം മഴ തകർത്ത് പെയ്യാൻ തുടങ്ങിയതോടെ വിരലിൽ എണ്ണാവുന്നവർക്ക് മുമ്പിലായി ഉത്തരയുടെ നൃത്ത പ്രകടനം. തൃക്കടവുർ മഹാദേവന്റെ മണ്ണിൽ അഹങ്കാരത്തോട് പ്രവർത്തിച്ചതുകൊണ്ടാണ് താരത്തിന് ഇങ്ങനെ നാണംകെട്ട് മടങ്ങിപോകേണ്ടി വന്നതെന്ന് നാട്ടുകാർ പറയുന്നു. പ്രശസ്ത താരത്തിന് നാണംകെട്ട മടങ്ങി പോക്ക് എന്ന തരത്തിൽ വ്യാപകമായി ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.
സംഭവത്തില്‍ ഊര്‍മ്മിള ഉണ്ണി കൃത്യമായി മാപ്പു പറഞ്ഞില്ല എങ്കില്‍ കേരളത്തിലെ ഏത് ക്ഷേത്രത്തില്‍ അവര്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തിയാലും ലൈറ്റ് ഓഫ് ചെയ്യുമെന്നും പ്രോഗ്രാം നടത്താന്‍ സമ്മതിക്കില്ലെന്നും ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരളയുടെ സംസ്ഥാന സെക്രട്ടറി രാഗം രാധാകൃഷ്ണൻ വ്യക്തമാക്കി. ഇത്രയും അഹങ്കാരം വേണമായിരുന്നോ ഊർമ്മിളെ... എന്നാണ് സോഷ്യൽ മീഡിയയിൽ മലയാളികളുടെ ഇപ്പോഴത്തെ ചോദ്യം.
https://www.facebook.com/Malayalivartha
























