ആര്യ എക്കാലവുമുള്ള, തന്റെ ബിസിനസ് പാട്ണർ ആണ്.. ബിഗ് ബോസ് ഒരു കളിയാണെന്നും അത് നന്നായി കളിക്കണമെന്നും അവര്‍ക്കറിയാം... ആര്യയെക്കുറിച്ച് വെളിപ്പെടുത്തി സുഹൃത്ത്

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്‌ബോസ് ഷോ മാസങ്ങൾ പിന്നിടുകയാണ്. സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് ദിവസങ്ങൾ പിന്നിടുന്നത്. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ ജനപ്രീതി നേടിയ അവതാരകരില്‍ ഒരാളാണ് ആര്യ. ഇപ്പോള്‍ ബിഗ് ബോസ് ഷോയിലെ മികച്ച മത്സരാര്‍ഥികളില്‍ ഒരാള്‍ കൂടിയ താരത്തിന്റെ രീതികളെ കുറിച്ച് തുറന്നു പറയുകയാണ് സുഹൃത്തും ബിസ്സിനസ് പങ്കാളിയുമായ രശ്മി വരുണ്‍. ആര്യ എക്കാലവുമുള്ള, തന്റെ ബിസിനസ് പാര്‍ട്ണര്‍ ആണ്. ആര്യയുടെ ഗെയിം പ്ലാന്‍, ഷോയിലെ സമീപകാല വൈകാരിക തകര്‍ച്ച, ഒരു വിഭാഗം സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്ന് തനിക്ക് ലഭിക്കുന്ന വിമര്‍ശനങ്ങള്‍ എന്നിവയെക്കുറിച്ച് രശ്മി തുറന്നു പറയുന്നു. 'എനിക്കറിയാവുന്ന യഥാര്‍ത്ഥ ആര്യ ഇതാണ്. ബിഗ് ബോസ് ഒരു കളിയാണെന്നും അത് നന്നായി കളിക്കണമെന്നും അവൾക്കറിയാം. അടുത്തിടെയുള്ള വൈകാരികത സമ്മര്‍ദ്ദം മൂലമാകാം,അവളിപ്പോൾ കുറച്ച് സീരിയസ് ആണ് '. കൂടാതെ ആര്യയുടെ ഈ യഥാര്‍ത്ഥ സ്വഭാവം കണ്ട് ആളുകള്‍ ആശ്ചര്യപ്പെടുന്നുവെന്നും രശ്മി കൂട്ടിച്ചേര്‍ത്തു. 'ടിവി കാഴ്ചക്കാര്‍ എല്ലായ്പ്പോഴും ആര്യയെ 'ബഡായ് ബംഗ്ലാവില്‍' ചിരിയും നര്‍മ്മവുമുള്ള ഒരാളായി കണ്ടിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തിലും അവള്‍ എങ്ങനെ പെരുമാറുമെന്ന് പ്രേക്ഷകർക്ക് ആകാംഷ ഉണ്ടായിരുന്നു. ബിഗ്ഗ്‌ബോസ് വീട്ടിൽ ഏറെ ആരാധകരുള്ള താരങ്ങളിലൊരാളായി മാറാൻ ആര്യക്ക് സാധിച്ചു.
https://www.facebook.com/Malayalivartha
























