ഒരു മികച്ച ദാമ്പത്യമെന്നത് എല്ലാം തികഞ്ഞ ദമ്പതികൾ ഒരുമിക്കുന്നതല്ല, അപൂര്‍ണരായ ദമ്പതികൾ അവരുടെ വ്യത്യസ്തതകള്‍ ആസ്വദിക്കാന്‍ പഠിക്കുന്നതാണ്... സിന്ദൂരം ചാര്‍ത്തി നടി സാധിക; താരത്തിന്റെ വിവാഹം കഴിഞ്ഞോ എന്ന് ആരാധകര്‍

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാധിക. നടിയും അവതാരകയുമായ സാധിക വേണുഗോപാല്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. പലപ്പോഴും സൈബര്‍ ആക്രമണത്തിനു ഇരയായ താരത്തിന്റെ വിവാഹം കഴിഞ്ഞോ എന്നാണു ഇപ്പോള്‍ ആരാധകര്‍ അന്വേഷിക്കുന്നത്. ഇപ്പോഴിതാ സാധിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ചില ചിത്രങ്ങളാണ് ഇതിനു കാരണം. സെറ്റ് മുണ്ട് ചുറ്റി കുളത്തിന്റെ സൈഡില്‍ നിന്നുമുള്ളതും സുഹൃത്തിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോസുമെല്ലാം സാധിക പങ്കുവെച്ചിരുന്നു. 'ഒരു മികച്ച ദാമ്ബത്യമെന്നത് എല്ലാം തികഞ്ഞ ദമ്ബതികള്‍ ഒരുമിക്കുന്നതല്ല, അപൂര്‍ണരായ ദമ്ബതികള്‍ അവരുടെ വ്യത്യസ്തതകള്‍ ആസ്വദിക്കാന്‍ പഠിക്കുന്നതാണ്' എന്ന തലവാചകം ആണ് താരം ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.ഇതോടെ കൂടെ ഉള്ള ആള്‍ സാധികയുടെ ഭര്‍ത്താവ് ആണോ എന്ന സംശയം പലരും ഉന്നയിക്കാന്‍ തുടങ്ങി. സാധിക വീണ്ടും വിവാഹിതയായതിന്റെ ലക്ഷണമാണോ ഇതെന്ന് കൂടുതല്‍ പേരും ചോദിക്കുന്നു. എന്നാല്‍ ഏതെങ്കിലും സിനിമയുടെയോ ഷോട്ട് ഫിലിമിന്റെയോ ഭാഗമാണോ എന്നും ആരാധകര്‍ അന്വേഷിക്കുന്നു.
https://www.facebook.com/Malayalivartha
























