ചാക്കോച്ചന്റെ ഇസയെ കാണാന്‍ നസ്രിയയും അമാലുമെത്തി

മലയാളികളുടെ പ്രിയപ്പെട്ട താരം ചാക്കോച്ചന്റേയും പ്രിയയുടേയും ജീവിതത്തിലേക്ക് സന്തോഷം കൊണ്ടുവന്ന വിളക്കാണ് ഇസഹാക്ക് എന്ന ഇസ. ഇപ്പോള്‍ ഇസയെ കാണാന്‍ എത്തിയിരിക്കുകയാണ് നസ്രിയയും ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാല്‍ സൂഫിയയും. ഇതിന്റെ ചിത്രം പ്രിയയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അമാലും നസ്രിയയും ഒന്നിച്ചാണ് ഇസയെ കാണാന്‍ എത്തിയത് എന്നതും ശ്രദ്ധേയമാണ്. നസ്രിയയും അമാലും അടുത്ത സുഹൃത്തുക്കളാണ്. നസ്രിയ പലപ്പോഴും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇസഹാക്കിന്റെ കുഞ്ഞു കുഞ്ഞ് വിശേഷങ്ങളും അവന്റെ ചിരികളും കുസൃതികളുമാണ് ഇപ്പോള്‍ ചാക്കോച്ചന്റേയും പ്രിയയുടേയും ലോകം. അടുത്ത മാസം ഇസയ്ക്ക് ഒരു വയസ് തികയും. ഏപ്രില്‍ 17 നാണ് താന്‍ അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചത്.
https://www.facebook.com/Malayalivartha
























