കാലിഫോര്‍ണിയയില്‍ അവധി ആഘോഷിച്ച് താരങ്ങള്‍...

ബോളിവുഡ് താരം പ്രിയങ്കയും നിക്കും കാലിഫോര്‍ണിയയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. താര ദമ്പതികള്‍ കുതിര സവാരി നടത്തുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
നിരവധി ആരാധകരാണ് പ്രിയങ്കനിക്ക് ജോഡികള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ താരം പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ പ്രിയങ്കയും നിക്കും ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇരുവരും ബീച്ചില്‍ കുതിര സവാരി നടത്തുന്ന ഫോട്ടോയാണ് പ്രിയങ്ക പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് അടിക്കുറിപ്പായി 'മാജിക്' എന്നും താരം കുറിച്ചിട്ടുണ്ട്. നിക്ക് ഷെയര്‍ ചെയ്ത ചിത്രത്തിന്റെ അടിക്കുറുപ്പ് 'sunday' എന്നായിരുന്നു. പ്രിയങ്കയും നിക്കും 2018 ഡിസംബറിലാണ് വിവാഹം കഴിച്ചത്.

https://www.facebook.com/Malayalivartha
























