ഇബ്രാഹിം അലി ഖാന് പിറന്നാളാശംസകള്‍ അറിയിച്ച് സാറ അലിഖാന്‍

ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെയും അമൃത സിങ്ങിന്റെയും മകളാണ് നടിയായ സാറ അലി ഖാന്‍. ബോളിവുഡില്‍ കൈ നിറയെ ചിത്രങ്ങളുമായി മുന്നേറുന്ന താരമാണ് സാറ അലിഖാന്‍. സഹോദരന്‍ ഇബ്രാഹിം അലി ഖാന് പിറന്നാളാശംസ കുറിച്ചു കൊണ്ടുള്ള ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നിനക്കറിയാവുന്നതിലും ഉപരിയായി നിന്നെ ഞാന്‍ സ്‌നേഹിക്കുന്നുവെന്നും നിന്നെ ഈ ദിവസം ഞാന്‍ നിന്നെ ഏറെ മിസ്സ് ചെയ്യുന്നുവെന്നും നിന്റെ കൂടെയായിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ചിത്രത്തോടൊപ്പം താരം കുറിച്ചിരുന്നത്.
ബിക്കിനി വേഷത്തില്‍ സഹോദരനോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നത്. എന്നാല്‍ സഹോദരനോടൊപ്പം ബിക്കിനി വേഷത്തില്‍ താരം പോസ് ചെയ്ത ചിത്രം സദാചാര വാദികളെ ചൊടിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. സഹോദരനോടൊപ്പം ബിക്കിനി വേഷത്തിലെത്തിയ താരത്തിന് നേര്‍ക്ക് വലിയ രീതിയിലുള്ള സൈബറാക്രമണമാണ് അഴിച്ചു വിട്ടിരിക്കുന്നത്. വിമര്‍്രശനങ്ങള്‍ രൂക്ഷമായി ഉയരുമ്‌ബോഴും സാറയ്ക്ക് പിന്തുണയുമായും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

https://www.facebook.com/Malayalivartha
























